- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബാനിക്കല്ല്യാണ ആഘോഷത്തില്‍ പങ്കെടുത്ത് ജസ്റ്റിന് ബീബര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത് 84 കോടിയുമായി; ഡ്രേക്ക് മടങ്ങും 51 കോടിയുമായി
മുംബൈ: അംബാനിക്കല്ല്യാണത്തിന്റെ ഭാഗമായുള്ള ഇക്കുറി വലിയ ആഘോഷങ്ങളാണ് എങ്ങും നടക്കാനിരിക്കുന്നത്. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങള്‍ കൊഴുക്കുകയാണ്. ജൂലൈ 12-ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ഭാഗമായി ആനന്ദിന്റെയും രാധികയുടെയും 'സംഗീത്' ചടങ്ങില്‍ പോപ് താരം ജസ്റ്റിന് ബീബര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. ഇതിനായി താരം വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സംഗീത് പരിപാടിയില്‍ പാടാനായി 10 ദശലക്ഷം യുഎസ് ഡോളര്‍, അതായത് 83 കോടി ഇന്ത്യന്‍ രൂപ ജസ്റ്റിന് ബീബര്‍ പ്രതിഫലമായി കൈപ്പറ്റിയെന്നാണു വിവരം. കഴിഞ്ഞ വെള്ളിയാഴ്ച കനത്ത സുരക്ഷയില്‍ ജസ്റ്റിന് ബീബര്‍ മുംബൈയിലെത്തിയത്. പരിപാടിക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെ ബീബര്‍ തിരികെ മടങ്ങിയെന്നാണ് സൂചന.
ജസ്റ്റിന് ബീബറിന് പുറമെ റാപ്പര്‍ ഡ്രേക്ക്, അഡെല്‍, ലാനാ ഡെല്‍ റേ തുടങ്ങിയവരും അംബാനി വിവാഹത്തോട് അനുബന്ധിച്ച് പരിപാടികള്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 51 കോടിയായിരിക്കും ഡ്രേക്കിന്റെ പ്രതിഫലമെന്നും അഡെലിനും ലാനായ്ക്കും 17 കോടി വീതം ലഭിക്കുമെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന 'സംഗീത്' ചടങ്ങ് താരത്തിളക്കത്താല്‍ സമ്പന്നമായിരുന്നു. സല്മാന് ഖാന്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ജാന്‍വി കപൂര്‍, ഷാഹിദ് കപൂര്‍, മഹേന്ദ്രസിംഗ് ധോണി, ജാന്‍വി കപൂര്‍ തുടങ്ങി വലിയ താരനിര തന്നെ എത്തിയിരുന്നു. അതീവ ഗ്ലാമറസായാണ് സംഗീത് പരിപാടിയില്‍ ബോളിവുഡിലെ അഭിനേതാക്കളുടെയും പ്രമുഖരുടെയും എന്‍ട്രി. സംവിധായകന് അറ്റ്ലിയും ഭാര്യയും എത്തിയത് ഒരേ നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ്. ജാന്‍വി കപൂറിന്റെ വസ്ത്രം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയെ ആകര്‍ഷിച്ചിട്ടുണ്ട്. മയില്‍ പീലി ഡിസൈന്‍ ഗൗണ്‍ ധരിച്ചാണ് ജാന്‍വിയും കൂട്ടുകാരും സംഗീത ചടങ്ങില്‍ ചുവടുവെച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട ഒരോ പരിപാടിക്കും ലക്ഷ്വറി കോസ്റ്റ്യൂമിലെത്തുന്ന ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും 'സംഗീത്' പരിപാടിയിലെ വസ്ത്രങ്ങളും ഞൊടിയിടയില്‍ ട്രെന്‍ഡിങ് ആയിരുന്നു. പരിപാടിയില്‍ ആനന്ദ് അംബാനി ധരിച്ചിരുന്നത് പ്രശസ്ത വസ്ത്ര ബ്രാന്‍ഡായ എജെഎസ്കെയുടെ (അബു ജാനി സന്ദീപ് ഖോസ്ല) ജോധ്പുരി സ്യൂട്ടായിരുന്നു. കടും നീല നിറത്തിലുള്ള സ്യൂട്ടിന്റെ കോട്ടിലെ എംമ്പ്രോയിഡറി വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത് യഥാര്‍ത്ഥ സ്വര്‍ണം കൊണ്ടാണ് എന്നതാണ് പ്രത്യേകത.