- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ മരക്കൊമ്പ് തലയില്‍ വീണ് ലൈന്മാന് മരിച്ചു; അപകടം വൈദ്യുതകമ്പിക്ക് ഭീഷണിയായ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ
പെരിങ്ങോം: വൈദ്യുതകമ്പിക്ക് ഭീഷണിയായ മരക്കൊമ്പ് നീക്കുന്നതിനിടെ ദേഹത്ത് വീണ് കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മരിച്ചു. പാടിയോട്ടുചാല്‍ സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനും ഞെക്ലി കരിപ്പോട് സ്വദേശിയുമായ മുണ്ടകുണ്ടില്‍ റഫീഖ് (42) ആണ് മരിച്ചത്. ഞായറാഴ്ച 3.30-ന് ഞെക്ലി ജുമാ മസ്ജിദിന് സമീപത്തെ പറമ്പിലാണ് അപകടം. ലൈനിന് സമീപം പൊട്ടിക്കിടക്കുന്ന വലിയ മരക്കൊമ്പ് നീക്കുന്നതിനിടെ റഫീഖിന്റെ തലയില്‍ വീഴുകയായിരുന്നു. റഫീഖും മറ്റൊരു ലൈന്‍മാനും രണ്ട് ജീവനക്കാരുമുണ്ടായിരുന്നു. ഹെല്‍മറ്റടക്കമുള്ള സജ്ജീകരണവും ഉണ്ടായിരുന്നു. ഉടനെ പാടിയോട്ടുചാല്‍ സ്വകാര്യ ആസ്പത്രിയിലേക്കും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ […]
പെരിങ്ങോം: വൈദ്യുതകമ്പിക്ക് ഭീഷണിയായ മരക്കൊമ്പ് നീക്കുന്നതിനിടെ ദേഹത്ത് വീണ് കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മരിച്ചു. പാടിയോട്ടുചാല്‍ സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനും ഞെക്ലി കരിപ്പോട് സ്വദേശിയുമായ മുണ്ടകുണ്ടില്‍ റഫീഖ് (42) ആണ് മരിച്ചത്. ഞായറാഴ്ച 3.30-ന് ഞെക്ലി ജുമാ മസ്ജിദിന് സമീപത്തെ പറമ്പിലാണ് അപകടം.
ലൈനിന് സമീപം പൊട്ടിക്കിടക്കുന്ന വലിയ മരക്കൊമ്പ് നീക്കുന്നതിനിടെ റഫീഖിന്റെ തലയില്‍ വീഴുകയായിരുന്നു. റഫീഖും മറ്റൊരു ലൈന്‍മാനും രണ്ട് ജീവനക്കാരുമുണ്ടായിരുന്നു. ഹെല്‍മറ്റടക്കമുള്ള സജ്ജീകരണവും ഉണ്ടായിരുന്നു. ഉടനെ പാടിയോട്ടുചാല്‍ സ്വകാര്യ ആസ്പത്രിയിലേക്കും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: ഞെക്ലി കരിപ്പോടെ പരേതനായ എ.ജി. മുഹമ്മദ് കുഞ്ഞി. മാതാവ്: മുണ്ടകുണ്ടില്‍ നഫീസ. ഭാര്യ: ഹൈറുന്നിസ (എരുവാട്ടി). മക്കള്‍: ഷഹബാസ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), റുഫൈദ (ആറാം ക്ലാസ് വിദ്യാര്‍ഥിനി, ചെറുപുഴ ജെ.എം.യു.പി. സ്‌കൂള്‍). മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍. കബറടക്കം തിങ്കളാഴ്ച ഞെക്ലി ജുമ മസ്ജിദ് കബറിസ്താനില്‍ നടക്കും.




