- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്‍പിജി ബയോമെട്രിക് മസ്റ്ററിങ്ങ്; തിരക്ക് കൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം
കൊച്ചി: ബയോമെട്രിക് മസ്റ്ററിങ്ങിനായി എല്‍പിജി ഉപഭോക്താക്കള്‍ തിരക്കുകൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്‌ഡേഷന്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജന്‍സികള്‍ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്‌ഡേഷന്‍ നടത്താം. ഓണ്‍ലൈന്‍ അപ്‌ഡേഷന് കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്‌സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. സംശയപരിഹാരത്തിനുള്ള ടോള്‍ഫ്രീ നമ്പര്‍: 1800 2333555.
സംശയങ്ങളും ഉത്തരവും:
ന്മ വെബ്‌സൈറ്റ് വഴി ഇകെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമോ?
ആപ്പുകള്‍ വഴി ചെയ്യണം. ഇന്ത്യന്‍ ഓയില്‍ വണ്‍ ആപ്, ഹെലോ ബിപിസിഎല്‍, എച്ച്പി പേ എന്നിവയാണ് പൊതുമേഖലാ കമ്പനികളുടെ ആപ്പുകള്‍.
*ഉടമ മരിച്ചാല്‍ എല്‍പിജി കണക്ഷന്‍ മറ്റൊരാളുടെ പേരിലേക്ക് എങ്ങനെ മാറ്റാം?
അംഗീകൃത രേഖകള്‍ സമര്‍പ്പിച്ചു കണക്ഷന്‍ മാറ്റാം. ഇത് ഏജന്‍സി വഴിയാണു ചെയ്യേണ്ടത്.
* എല്‍പിജി ബുക്കിങ് വിലാസം ആധാറിലേതില്‍നിന്നു വ്യത്യസ്തമാണെങ്കില്‍ പ്രശ്‌നമുണ്ടോ?
പ്രശ്‌നമില്ല.
* ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ മാറിയാല്‍ എന്തു ചെയ്യണം?
ഏജന്‍സിയെ സമീപിച്ച് ഫോണ്‍ നമ്പര്‍ മാറ്റാം.
* അപ്‌ഡേഷന്‍ സേവനങ്ങള്‍ക്കു ഫീസ് ഈടാക്കുമോ?
ഇല്ല. എല്ലാ സേവനങ്ങളും സൗജന്യമാണ്.