- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിനായക വേഷത്തില്‍ മമ്മൂട്ടി? മമ്മൂട്ടി കമ്പിനിയുടെ പുതിയ ചിത്രത്തില്‍ വിനായകനും പ്രധാനവേഷത്തില്‍; സൈക്കോളജിക്കല്‍ ത്രില്ലര്‍ ഒരുങ്ങുന്നു
മമ്മൂട്ടി കമ്പിനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന് തുടക്കം. മമ്മൂട്ടിയും, വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ജിതിന്‍ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിതിന്‍.
ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളോ സൂചനകളോ ഇതുവരെ വന്നിട്ടില്ല. എന്തായാലും വിനായകന്‍- മമ്മൂട്ടി കോമ്പോ വലിയൊരു പ്രതീക്ഷയാണ് സിനിമാസ്വാദകര്‍ക്ക് നല്‍കിയിരിക്കുന്നത്. നാഗര്‍ കോവിലിലാണ് ഷൂട്ടിങ്ങിന് തുടക്കമാകുന്നതെന്നാണ് വിവരം. ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ് ചിത്രം. സുഷിന്‍ ശ്യം ആണ് സംഗീതം. കണ്ണൂര്‍ സ്വകാഡ് സിനിമയുടെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കും.
ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിലൊന്നാണ് മമ്മൂട്ടിയുടെ പുതിയ റിലീസുകളിലൊന്ന്. ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. പ്രൈവറ്റ് ഡിക്ടറ്റീവ് ആയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി കമ്പിനിയാണ് ചിത്രത്തിന്റെ നിര്‍മാണം. ഗൗതം വാസുദേവ മേനോന്റെ ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്.
ബസൂക്കയാണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു മ്മൂട്ടി ചിത്രം. ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ബസൂക്ക ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം.
റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇതിനോടകം റിലീസ് ചെയ്ത സിനിമകള്‍. ഗൗതം വാസുദേവ് സുരേഷ് ഗോപി നായകനായി എത്തുന്നൊരു സിനിമ മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്നുണ്ട്. ഇക്കാര്യം നേരത്തെ സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ആദ്യ ആക്ഷന്‍ ചിത്രം കൂടിയായ ടര്‍ബോ അറബിയിലും മൊഴിമാറ്റം ചെയ്തിരുന്നു. രാജ് ബി ഷെട്ടി പ്രതിനായക വേഷത്തില്‍ എത്തിയ ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.