വിതുര: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. വിതുര കുറവരുകോണം സ്വദേശി ഷാജഹാന്‍ (50) ആണ് അറസ്റ്റിലായത്.

വിതുരയിലെ ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. സമാനമായ കേസില്‍ ഇയാള്‍ മുന്‍പും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.