- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായക്കൂട്ടം പിന്നാലെയോടി; സ്‌കൂട്ടര്‍ മറിഞ്ഞ് 54കാരന്‍ ദാരുണമരണം: ദുബായില്‍ നിന്നും അവധിക്കെത്തിയത് നാലു ദിവസം മുന്‍പ്
കണ്ണൂര്‍: തെരുവുനായക്കൂട്ടം പിന്നാലെ ഓടി അടുത്തപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞ് 54കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളി അത്താഴക്കുന്നിലെ റഹ്‌മാനിയ മസ്ജിദിന് സമീപത്തെ തോലന്റകത്ത് ടി.സലീം ആണ് സ്‌കൂട്ടറില്‍ നിന്നും വീണു മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ കക്കാട് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. കുഞ്ഞിപ്പള്ളി-പള്ളിക്കുന്ന് റോഡില്‍ തെരുവുനായക്കൂട്ടം പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ടെടുക്കുന്നതിനിടെ മറിയുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണ് ബോധം നഷ്ടമായി. ശബ്ദംകേട്ട് പ്രാര്‍ഥനയ്‌ക്കെത്തിയവരും നാട്ടുകാരും ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് ചാലയിലെ സ്വകാര്യ […]
കണ്ണൂര്‍: തെരുവുനായക്കൂട്ടം പിന്നാലെ ഓടി അടുത്തപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞ് 54കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളി അത്താഴക്കുന്നിലെ റഹ്‌മാനിയ മസ്ജിദിന് സമീപത്തെ തോലന്റകത്ത് ടി.സലീം ആണ് സ്‌കൂട്ടറില്‍ നിന്നും വീണു മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ കക്കാട് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.
കുഞ്ഞിപ്പള്ളി-പള്ളിക്കുന്ന് റോഡില്‍ തെരുവുനായക്കൂട്ടം പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ടെടുക്കുന്നതിനിടെ മറിയുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണ് ബോധം നഷ്ടമായി. ശബ്ദംകേട്ട് പ്രാര്‍ഥനയ്‌ക്കെത്തിയവരും നാട്ടുകാരും ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് ചാലയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രാവിലെ ഏഴോടെ മരിച്ചു. സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാലുദിവസം മുന്‍പ് ദുബായില്‍നിന്ന് നാട്ടിലെത്തിയതായിരുന്നു.
അത്താഴക്കുന്നിലെ പരേതരായ പി.എ.ഹസന്‍ ഹാജിയുടെയും കുഞ്ഞായിഷയുടെയും മകനാണ്. ഭാര്യ: സൗദ. മക്കള്‍: സഫ (സര്‍ സയ്യിദ് കോളേജ് വിദ്യാര്‍ഥിനി), സഫ്വാന്‍ (പുഴാതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സജ്വ (കക്കാട് വി.പി. മഹമൂദ് ഹാജി മെമ്മോറിയല്‍ സ്‌കൂള്‍). സഹോദരങ്ങള്‍: മനാഫ്, ഖയറുന്നീസ, മൈമൂനത്ത്, ഫാത്തിമ, റയ്യാനത്ത്.




