- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയോടത്തില്‍നിന്ന് പമ്പാനദിയിലേക്ക് തെറിച്ചു വീണയാള്‍ മരിച്ചു; ആകസ്മികമായി മരിച്ചത് കുറിയന്നൂര്‍ പള്ളിയോടത്തിന്റെ രണ്ടാം അമരക്കാരന
ആറന്മുള: പള്ളിയോടത്തില്‍നിന്ന് പമ്പാനദിയിലേക്ക് തെറിച്ചു വീണ അമരക്കാരന്‍ മുങ്ങിമരിച്ചു. കുറിയന്നൂര്‍ പള്ളിയോടത്തിന്റെ രണ്ടാം അമരക്കാരനും കുറിയന്നൂര്‍ എം.ടി.ഹൈസ്‌കൂള്‍ അധ്യാപകനുമായ തോട്ടത്തുമഠത്തില്‍ തോമസ് ജോസഫ് (സണ്ണി സാര്‍-55) ആണ് മരിച്ചത്. കുറിയന്നൂരില്‍നിന്ന് കളിച്ചുവന്ന പള്ളിയോടം, മേല്‍ശാന്തിമഠത്തിന് പടിഞ്ഞാറുഭാഗത്ത് ചവിട്ടിത്തിരിച്ച് ക്ഷേത്രക്കടവിലെത്തുന്നതിനിടെയാണ് ഇദ്ദേഹം നദിയിലേക്ക് വീണത്. ഉടന്‍ റെസ്‌ക്യൂസംഘം ഇദ്ദേഹത്തിനടുത്ത് എത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ ആറന്മുള സത്രക്കടവിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി.ഭാര്യ: ഇരവിപേരൂര്‍ ശങ്കരമംഗലത്ത് മംഗലശേരില്‍ ആശാ ജേക്കബ് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തിരുവല്ല […]
ആറന്മുള: പള്ളിയോടത്തില്‍നിന്ന് പമ്പാനദിയിലേക്ക് തെറിച്ചു വീണ അമരക്കാരന്‍ മുങ്ങിമരിച്ചു. കുറിയന്നൂര്‍ പള്ളിയോടത്തിന്റെ രണ്ടാം അമരക്കാരനും കുറിയന്നൂര്‍ എം.ടി.ഹൈസ്‌കൂള്‍ അധ്യാപകനുമായ തോട്ടത്തുമഠത്തില്‍ തോമസ് ജോസഫ് (സണ്ണി സാര്‍-55) ആണ് മരിച്ചത്. കുറിയന്നൂരില്‍നിന്ന് കളിച്ചുവന്ന പള്ളിയോടം, മേല്‍ശാന്തിമഠത്തിന് പടിഞ്ഞാറുഭാഗത്ത് ചവിട്ടിത്തിരിച്ച് ക്ഷേത്രക്കടവിലെത്തുന്നതിനിടെയാണ് ഇദ്ദേഹം നദിയിലേക്ക് വീണത്. ഉടന്‍ റെസ്‌ക്യൂസംഘം ഇദ്ദേഹത്തിനടുത്ത് എത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ ആറന്മുള സത്രക്കടവിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി.
ഭാര്യ: ഇരവിപേരൂര്‍ ശങ്കരമംഗലത്ത് മംഗലശേരില്‍ ആശാ ജേക്കബ് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കള്‍: അശ്വിന്‍ ജോസഫ് തോമസ്, അലീഷ മെറിന്‍ തോമസ്. മൃതദേഹം കുമ്പനാട് സ്വകാര്യ ആശുപത്രിയില്‍. സംസ്‌കാരം പിന്നീട്.




