- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമുള്‍പ്പടെ നേട്ടം; ഒളിംപിക്‌സില്‍ അപ്രതീക്ഷിത തോല്‍വി; സാത്വിക്- ചിരാഗ് സഖ്യത്തിന്റെ കോച്ച് മത്യാസ് ബോ കരിയര്‍ അവസാനിപ്പിച്ചു
പാരിസ്: പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു ബാഡ്മിന്റണ്‍ ഡബിള്‍സിലെ സാത്വിക് സായ്രാജ് രാന്‍കി റെഡ്ഡ്- ചിരാഗ് ഷെട്ടി സഖ്യം.നന്നായി തുടങ്ങിയ സഖ്യം പക്ഷെ ക്വാര്‍ട്ടറില്‍ അപ്രതീക്ഷിതമായി തോറ്റ് പുറത്താവുകയായിരു
ന്നു.ഈ ഞെട്ടലില്‍ നിന്നും ഇന്ത്യന്‍ ക്യാമ്പ് മുക്തമാകും മുന്‍പെയാണ് മറ്റൊരു സങ്കടവാര്‍ത്ത കൂടി സഖ്യത്തെ തേടി എത്തുന്നത്.
സാത്വിക്- ചിരാഗ് സഖ്യത്തിന്റെ കോച്ച് മത്യാസ് ബോ പരീലകനെന്ന നിലയിലുള്ള തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സാത്വിക്- ചിരാഗ് സഖ്യത്തെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിലേക്കടക്കം നയിച്ചതിന്റെ പെരുമയുള്ള പരിശീലകനാണ് ബോ.അതിനാല്‍ തന്നെ ഇന്ത്യ സാത്വിക് സഖ്യത്തില്‍ നിന്നു മെഡലും പ്രതീക്ഷിച്ചിരുന്നു.ആ മികവ് പക്ഷേ ഒളിംപിക്‌സില്‍ തുടരാന്‍ സാധിച്ചില്ല. ഒളിംപിക്‌സില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘത്തിനു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.ഇതിനു പിന്നാലെയാണ് ഡാനിഷ് പരിശീലകന്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
'ഞാന്‍ കോച്ചിങ് കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുകയാണ്. മാത്രമല്ല ഒരു ടീമിനേയും ഇനി പരിശീലിപ്പിക്കാന്‍ താത്പര്യമില്ല.ബാഡ്മിന്‍ണിനായി ജീവിതത്തിലെ ഏറെ സമയം ചിലവാക്കി.പരിശീലകന്‍ എന്നത് ഏറെ സമ്മര്‍ദ്ദമുള്ള ജോലിയാണ്.പ്രായവും കൂടി വരുന്നു'- വിരമിക്കല്‍ പ്രഖ്യാപിച്ച് ബോ വ്യക്തമാക്കി.ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനും ഇന്ത്യന്‍ കായിക മന്ത്രാലയത്തിനും ബോ നന്ദി പറഞ്ഞു. സാത്വിക്- ചിരാഗ് സഖ്യത്തിന്റെ സമീപകാല മുന്നേറ്റങ്ങളില്‍ നിര്‍ണായകമായിരുന്നു ബോയുടെ സാന്നിധ്യം
ഡബിള്‍സ് ക്വാര്‍ട്ടറില്‍ കഴിഞ്ഞ ദിവസം മലേഷ്യന്‍ സഖ്യമായ ആരോണ്‍ ചിയ- സോഹ് വൂയ് യിക് സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം വീണത്. ആദ്യ സെറ്റ് നേടിയ ശേഷം രണ്ട് സെറ്റുകള്‍ കൈവിട്ട് തോല്‍വി വഴങ്ങിയത്. നിരന്തരം വരുത്തിയ പിഴവുകളാണ് ഇന്ത്യന്‍ സഖ്യത്തിനു തിരിച്ചടിയായത്.