തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവായി 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 മുതല്‍ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയ്ക്കാണ് തുക അനുവദിച്ചത്.

ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്ത് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്