- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു ഇന്ത്യന്‍ വംശജ മത്സരിക്കുമോ? കമലാ ഹാരീസ് നീക്കങ്ങളില്‍; ബൈഡന്റെ പിന്മാറ്റ്ം ചര്‍ച്ചകളില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റം നിര്‍ണ്ണായകമാകുമെന്ന പ്രതീക്ഷയില്‍ ഡെമോക്രാറ്റുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍നിന്നു ബൈഡന് പിന്മാറണമെന്നു പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായിരുന്നു. ട്രംപിന് മുന്നില്‍ ബൈഡന് പിടിച്ചുനില്‍ക്കാനാകില്ലെന്നും അഭിപ്രായമുയര്‍ന്നു. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കും.
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ കമലാ ഹാരീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരീസ് മാറാനും സാധ്യതയുണ്ട്. 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്മാറുകയാണെന്നും പ്രസിഡന്റ്ജോ ബൈഡന്. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമര്‍ തുടങ്ങിയവര്‍ ബൈഡന്റെ സ്ഥാര്‍ഥിത്വത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് എന്റെ ഉദ്ദേശ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവില്‍ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി ഞാന്‍ മാറി നില്‍ക്കേണ്ടത് എന്റെ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഏറ്റവും മികച്ച താല്‍പ്പര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ബൈഡന് കുറിപ്പില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം അദ്ദേഹം തള്ളിയിരുന്നു. പിന്മാറാന് ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പില്‍ മുന്നോട്ട് തന്നെയെന്നും ബൈഡന് വ്യക്തമാക്കിയിരുന്നു, പക്ഷേ പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദ്ദം കൂടി. ഇതോടെ മാറ്റം വരുത്തുകയും ചെയ്തു നിലപാടിന്.
നാറ്റോ സമ്മേളനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. എതിര് സ്ഥാനാര്‍ഥിയായ ട്രംപുമായുള്ള സംവാദത്തില്‍ തിരിച്ചടിയേറ്റതുമുതല്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ബൈഡന് വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. തനിക്കു പകരം കമല ഹാരിസിന്റെ പേരു നിര്‍ദ്ദേശിച്ചാണ് ബൈഡന് പിന്മാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡന് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു. ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കും. കമല ഹാരിസ് തന്നെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നത്.
ഇതോടെ, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു ഇന്ത്യന്‍ വംശജ മത്സരിക്കുന്നതിനും കളമൊരുങ്ങി. കമല ഹാരിസിനെ വൈസ് പ്രസിഡന്റാക്കിയതാണ് തന്റെ ഏറ്റവും മികച്ച തീരുമാനമെന്ന് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബൈഡന് വ്യക്തമാക്കി. ബൈഡന് പിന്മാറിയതോടെ ഡെമോക്രാറ്റുകളും പ്രതീക്ഷയിലാണ്. ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ ഇനി വരുന്ന ആള്‍ക്ക് കഴിയുമെന്നാണ് അവരുടെ വിശ്വാസം.