- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ നിരോധിത ഭീകര സംഘടനയെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു; തീവ്ര മതമൗലിക പ്രാസംഗികന് അഞ്ജിം ചൗധരി കുറ്റക്കാരന്‍
ലണ്ടന്‍: ബ്രിട്ടനില്‍ നിരോധിച്ചിരിക്കുന്ന സംഘടനക്ക് നേതൃത്വം നല്കി എന്ന ആരോപണത്തില്‍ തീവ്ര മതമൗലിക പ്രാസംഗികനായ അഞ്ജിംഗ് ചൗധരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യു കെ ഭീകര വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ട അല്‍ മുഹാജിരോണ്‍ എന്ന സംഘടനയെ പിന്തുണക്കുകയും, നയിക്കുകയും ചെയ്തു എന്നതാണ് കുറ്റം. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തനം.
ഇന്നലെ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ജീവപര്യന്തം തടവാണ് ഇയാള്‍ക്ക് ലഭിച്ചേക്കാവുന്ന ശിക്ഷ. വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ക്ക് മറ്റൊരു നിരോധിത സംഘടനയില്‍ അംഗത്വം ഉള്ളതായും തെളിഞ്ഞു. 2014 ന് ശേഷം ദീര്‍ഘകാലം ഇയാള്‍ അല്‍ മുഹാജിരോണിനെ നയിക്കുകയും ഓണ്‍ലൈങ് മീറ്റിംഗുകള്‍ സംഘടിപ്പിച്ച് മറ്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ കോടറ്റിയെ അറിയിച്ചു.
അല്‍ മുഹാജിരോണിന്റെ മൂന്ന് സ്ഥപക അംഗങ്ങളില്‍ ഒരാളാണെന്ന് ചൗധരി കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. 2023 ജൂലായിലെ വിവരമനുസരിച്ച് അയാള്‍ സംഘടനയുടെ നേതാവായി തുടരുകയാണെന്ന് പ്രോസിക്യൂഷന് പറഞ്ഞു. മാത്രമല്ല, അമേരിക്കന്‍ ആസ്ഥനമായ ഇസ്ലാമിക് തിങ്കെഴ്സ് സൊസൈറ്റിക്ക് വേണ്ടി ഇയാള്‍ ഓണ്‍ലൈന്‍ പ്രഭാഷണങ്ങളും നടത്തിയിരുന്നു. ഇസ്ലാമിക് തിങ്കേഴ്സ് സൊസൈറ്റിയില്‍ തീവ്ര ഇസ്ലാമത വിശ്വാസികള്‍ എന്ന വ്യാജേന നുഴഞ്ഞു കയറിയ അമേരിക്കന്‍ പോലീസിലെ ഉദ്യോഗസ്ഥര്‍ 2022 നും 2023 നും ഇടയില്‍ നടന്ന ഓണ്‍ലൈന്‍ പ്രഭാഷണങ്ങളില്‍ പങ്കെടുത്തിരുന്നു.
ഈ സംഭാഷണങ്ങള്‍ക്കിടയില്‍ തന്നെ തീവ്രവാദി എന്ന് വിളിക്കുന്നതില്‍ അഭിമാനം കൊള്ളുന്നതായി ചൗധരി പറഞ്ഞിരുന്നു. അല്‍ മുഹജിരോണിനെ കുറിച്ച് ബ്രിട്ടീഷ്, അമേരിക്കന്‍, കനേഡിയന്‍ ഏജന്‍സികള്‍ നടത്തിയ അന്വെഷണത്തിലൊടുവിലാണ് ചൗധരി പിടിയിലാവുന്നത്. നൂറു കണക്കിന് മണിക്കൂര്‍ നീളുന്ന ഓഡിയോ, വീഡിയോ ശകലങ്ങളും 16,000 രേഖകളും ഹാജരാക്കിയാണ് ചൗധരിയും അല്‍ മുഹഝിരോണും ഇസ്ലാമിക് തിങ്കേഴ്സ് ഫോറവും തമ്മിലുള്ള ബന്ധം പ്രോസിക്യൂഷന് സ്ഥിരീകരിച്ചത്.
അല്‍ മുഹാജിരോണിന്റെ കൈകള്‍ ലോകം മുഴുവന്‍ വ്യാപിച്ചിട്ടുണ്ടെന്നും ഇത് പൊതുജനങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണെന്നും മെട്രോപോളിറ്റന്‍ പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡിന്റെ തലവന്‍ കമാന്‍ഡര്‍ ഡൊമിനിക് മര്‍ഫി പറഞ്ഞു. ചൗധരിയുടെ തീവ്രവാദ പ്രസംഗത്തില്‍ ആകൃഷ്ടരായി ചിലര്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു., 1996 ല്‍ ആയിരുന്നു ഈ സംഘടന ബ്രിട്ടനില്‍ സ്ഥാപിക്കുന്നത്.
അല്‍ ഗുരാബ എന്ന പേരുണ്ടായിരുന്ന സംഘടന ആദ്യം നിരോധിച്ചത് 2006 ല്‍ ആയിരുന്നു. പിന്നീട് നിരോധന ഉത്തരവില്‍ 2010 ല്‍ സംഘടനയുടെ മറ്റൊരു പേരായി അല്‍ കുഹാജിരോണ് എന്നതു കൂടിചേര്ക്കുകയായിരുന്നു. ഇസ്ലാമിലെ ആശയങ്ങള്‍ക്ക് തീവ്രവാദത്തില്‍ അധിഷ്ഠിതമായ വ്യാഫ്യാനങ്ങള് നല്കി ഇവര്‍ സംഘടനയിലേക്ക് ആളുകളെ ആകര്‍ഷിക്കുകയായിരുന്നു. ശരി അത്തില് അധിഷ്ഠിതമായ ഖിലാഫത്ത് ഭരണമായിരുന്നു ഇവര്‍ ലക്ഷ്യം വച്ചത്.
ഈ സംഘടനയുമായി ബന്ധപ്പെട്ട പലരും പല തീവ്രവാദ ആക്രമണങ്ങളിലും പങ്കാളികളായിട്ടുണ്ട്. 2017- എട്ടുപേരുടെ മരണത്തിനിടയാക്കിയ ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്നംഗ തീവ്രവാദ സംഘത്തെ നയിച്ചിരുന്നത് ഈ സംഘടനയിലെ ഒരു മുന്‍ അംഗമായിരുന്നു. അതുപോലെ ഈ സംഘടനയില്‍ വര്‍ഷങ്ങളോളം സജീവമായിരുന്ന ഒരു വ്യക്തിയായിരുന്നു അതേ വര്‍ഷം വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത്.അല്‍ മുഹാജിരോണിലെ മറ്റൊരംഗമായിരുന്നു 2019 ല്‍ ലണ്ടനിലെ ഫിഷ്മോംഗേഴ്സ് ഹോളില്‍ വെച്ച് രണ്ടു പേരെ കൊന്നതും