കണ്ണൂര്‍: ചോദ്യങ്ങള്‍ മാറിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളാണ് മാറിപ്പോയത്.

മറ്റൊരു വിഷയത്തിന്റെ ചോദ്യങ്ങളാണ് പരീക്ഷക്കായി എത്തിച്ചത്. തുടര്‍ന്ന് പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.