- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി കെ ശശിക്ക് ഇനി പ്രാഥമികാംഗത്വം മാത്രം; പാലക്കാട് ജില്ല കമ്മിറ്റി തീരുമാനം ശരിവച്ച് സംസ്ഥാന സമിതി; കെ ടി ഡി സി ചെയര്‍മാനായി തുടരും
തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ അച്ചടക്ക നടപടിക്ക് സി.പി.എം സംസ്ഥാന സമിതിയുടെ അംഗീകാരം. പാലക്കാട് ജില്ല കമ്മിറ്റി തീരുമാനം സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതിയും അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയും നഷ്ടമാകുന്ന ശശി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും. നടപടി വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കാരണം വിശദീകരിക്കാന്‍ തയാറായില്ല. സംഘടന കാര്യങ്ങളാണെന്നും പരസ്യപ്പെടുത്താനില്ലെന്നുമായിരുന്നു നിലപാട്. കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നതില്‍ പ്രശ്‌നമില്ലെന്നും അത് സര്‍ക്കാര്‍ കാര്യമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടി ജില്ല കമ്മിറ്റിയംഗമായിരുന്ന ശശിക്ക് സി.ഐ.ടി.യു […]
തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ അച്ചടക്ക നടപടിക്ക് സി.പി.എം സംസ്ഥാന സമിതിയുടെ അംഗീകാരം. പാലക്കാട് ജില്ല കമ്മിറ്റി തീരുമാനം സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതിയും അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയും നഷ്ടമാകുന്ന ശശി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും.
നടപടി വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കാരണം വിശദീകരിക്കാന്‍ തയാറായില്ല. സംഘടന കാര്യങ്ങളാണെന്നും പരസ്യപ്പെടുത്താനില്ലെന്നുമായിരുന്നു നിലപാട്. കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നതില്‍ പ്രശ്‌നമില്ലെന്നും അത് സര്‍ക്കാര്‍ കാര്യമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടി ജില്ല കമ്മിറ്റിയംഗമായിരുന്ന ശശിക്ക് സി.ഐ.ടി.യു ചുമതലയുമുണ്ടായിരുന്നു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള ജില്ല കമ്മിറ്റി തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി.
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറി, സ്വജനപക്ഷപാതം ഇവയാണ് പി.കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണം. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പി.കെ ശശി പ്രവര്‍ത്തിച്ചിരുന്നത്. മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജിന് പണം പിരിച്ചത് പാര്‍ട്ടിയെ പി.കെ ശശി അറിയിച്ചില്ല. മാത്രമല്ല ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.
സഹകരണ ബാങ്കില്‍ ഇഷ്ടക്കാരെ നിയമിച്ചു. പാര്‍ട്ടി സ്വാധീനമുള്ള ഇടങ്ങളില്‍ വ്യക്തിതാല്‍പര്യ പ്രകാരം പ്രവര്‍ത്തിച്ചു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പി.കെ ശശിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തിച്ചു. ഏരിയാ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് വീഴ്ചയുണ്ടായതായും ജില്ലാ നേതൃത്വം പറയുന്നു. ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു.
പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണ്. മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. പി കെ ശശിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പ്രവര്‍ത്തിച്ചു. ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയും പിരിച്ചു വിട്ടിരുന്നു.