- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വെട്ടിക്കൊലപ്പെടുത്തി; ഒളിവില്‍ പോയ രണ്ടാനച്ഛനായി തിരച്ചില്‍
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ രണ്ടാനച്ഛന്‍ വെട്ടി കൊലപ്പെടുത്തി. ദാസറഹള്ളയിലാണ് സംഭവം. ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹന്‍ ഒളിവിലാണ്. സംഭവത്തില്‍ കേസെടുത്ത അമൃതഹള്ളി പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. വസ്ത്രനിര്‍മാണ ഫാക്ടറി ജീവനക്കാരിയായ യുവതി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് ജോലി കഴിഞ്ഞ എത്തിയപ്പോഴാണ് മക്കളെ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളെ ഉപദ്രവിക്കാന്‍ പ്രതി മുന്‍പും ശ്രമിച്ചിട്ടുണ്ടെന്നും […]
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ രണ്ടാനച്ഛന്‍ വെട്ടി കൊലപ്പെടുത്തി. ദാസറഹള്ളയിലാണ് സംഭവം. ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹന്‍ ഒളിവിലാണ്. സംഭവത്തില്‍ കേസെടുത്ത അമൃതഹള്ളി പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. വസ്ത്രനിര്‍മാണ ഫാക്ടറി ജീവനക്കാരിയായ യുവതി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് ജോലി കഴിഞ്ഞ എത്തിയപ്പോഴാണ് മക്കളെ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളെ ഉപദ്രവിക്കാന്‍ പ്രതി മുന്‍പും ശ്രമിച്ചിട്ടുണ്ടെന്നും ഇവര്‍ പൊലീസിനു മൊഴി നല്‍കി.




