- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന നഗരിയില്‍ 36 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; കടിച്ചത് ഒരേ നായയെന്ന് വിവരം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ 36 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് ഇവരെല്ലാം തെരുവു നായയുടെ ആക്രമണത്തിന് ഇരയായത്. എല്ലാവരും തന്നെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളില്‍ വച്ചാണു തെരുവുനായ ആളുകളെ കടിച്ചത്. ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണു വിവരം. പാപ്പനംകോട് വച്ച് ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു ആദ്യ ആക്രമണം. രാത്രി 7.30ന് ആയുര്‍വേദ കോളജ് പരിസരത്താണ് നായയെ അവസാനമായി കണ്ടത്. നായക്കായി രണ്ട് ഡോഗ് സ്‌ക്വാഡുകള്‍ തിരച്ചില്‍ […]

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ 36 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് ഇവരെല്ലാം തെരുവു നായയുടെ ആക്രമണത്തിന് ഇരയായത്. എല്ലാവരും തന്നെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളില്‍ വച്ചാണു തെരുവുനായ ആളുകളെ കടിച്ചത്. ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണു വിവരം.
പാപ്പനംകോട് വച്ച് ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു ആദ്യ ആക്രമണം. രാത്രി 7.30ന് ആയുര്‍വേദ കോളജ് പരിസരത്താണ് നായയെ അവസാനമായി കണ്ടത്. നായക്കായി രണ്ട് ഡോഗ് സ്‌ക്വാഡുകള്‍ തിരച്ചില്‍ നടത്തുകയാണ്. പരുക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും നേമം ശാന്തിവിള ആശുപത്രിയിലും ചികിത്സ തേടി.


