- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യു സി സി ക്കൊപ്പം നിന്നാല്‍ ശരിയാക്കും; നടന്മാര്ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി ഇടിക്കും: ഭാഗ്യലക്ഷ്മിക്ക് ഫോണില്‍ ഭീഷണി സന്ദേശം
തിരുവനന്തപുരം: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്കൊപ്പം നിന്നാല്‍ അടിക്കും എന്നാണ് ഫോണ്‍ മുഖേന ലഭിച്ച അജ്ഞാത ഭീഷണി.ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചു കൊണ്ട് വന്ന കോളില്‍ മലയാളത്തിലെ നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ മര്‍ദിക്കും എന്നായിരുന്നു ഭീഷണി ഉയര്‍ത്തിയത്. നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു 'വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടന്‍മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും […]
തിരുവനന്തപുരം: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്കൊപ്പം നിന്നാല്‍ അടിക്കും എന്നാണ് ഫോണ്‍ മുഖേന ലഭിച്ച അജ്ഞാത ഭീഷണി.ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചു കൊണ്ട് വന്ന കോളില്‍ മലയാളത്തിലെ നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ മര്‍ദിക്കും എന്നായിരുന്നു ഭീഷണി ഉയര്‍ത്തിയത്. നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു
'വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടന്‍മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു. എന്നെ ഇതുവരെ ആരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല."
ആദ്യത്തെ അനുഭവമാണിതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 8645319626 എന്ന നമ്പരില്‍ നിന്നാണ് കോള്‍ വന്നതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി.




