- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാംനിലയില്‍ നിന്ന് നായ കുട്ടി ദേഹത്തേക്ക് വീണു; അമ്മയോടൊപ്പം നടന്നു പോയ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
മുംബൈ: അമ്മയ്‌ക്കൊപ്പം നടന്നു പോകവെ നായ ദേഹത്തേക്ക് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയ്‌ക്കൊപ്പം റോഡരികിലൂടെ നടന്നു പോവുമ്പോള്‍ സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് നായ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കല്‍വയിലെ ഛത്രപതി ശിവജി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കാല്‍സേകര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കളുടെ ഒറ്റമകളായിരുന്നു മരിച്ച പെണ്‍കുട്ടി. പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. നായ, കുട്ടിയുടെ ദേഹത്ത് […]
മുംബൈ: അമ്മയ്‌ക്കൊപ്പം നടന്നു പോകവെ നായ ദേഹത്തേക്ക് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയ്‌ക്കൊപ്പം റോഡരികിലൂടെ നടന്നു പോവുമ്പോള്‍ സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് നായ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കല്‍വയിലെ ഛത്രപതി ശിവജി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കാല്‍സേകര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കളുടെ ഒറ്റമകളായിരുന്നു മരിച്ച പെണ്‍കുട്ടി. പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. നായ, കുട്ടിയുടെ ദേഹത്ത് വീഴുന്നതും പിന്നാലെ കുട്ടിയെ അമ്മ എടുത്തുകൊണ്ട് പോകുന്നതും കാണാം. നായ അല്‍പസമയത്തിനു ശേഷം എഴുന്നേറ്റു പോകുന്നുമുണ്ട്.
ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത് എന്നാണ് വിവരം. അതേസമയം നായയെ ആരെങ്കിലും താഴേക്ക് എറിഞ്ഞതാണോ അതോ സ്വമേധയാ താഴേക്ക് ചാടിയതാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായയെ വളര്‍ത്താന്‍ ഉടമ ലൈസന്‍സ് എടുത്തിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും.