തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പില്‍ എം രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പാനലിന് വീണ്ടും വിജയം. സെക്രട്ടറി സ്ഥാനത്തേക്കുളള മത്സരത്തില്‍ എം രാധാകൃഷ്ണന്‍ ജയിച്ചു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാധാകൃഷ്ണന്‍ ബിജു മുരളീധരനെ തോല്‍പ്പിച്ചു. രാധാകൃഷ്ണന് 286 ഉം ബിജുവിന് 206 ഉം വോട്ടുകിട്ടി

പി ആര്‍ പ്രവീണാണ് (മലയാളം എക്സ്പ്രസ്) പുതിയ പ്രസിഡന്റ്. മഹേഷ് ചന്ദ്രനെ 73 വോട്ടുകള്‍ക്കാണ് പ്രവീണ്‍ കീഴടക്കിയത്. പ്രവീണിന് 285 ഉം മഹേഷിന് 212 ഉം വോട്ടും കിട്ടി. ഹണി എച്ചാണ് (എസിവി ന്യൂസ്)പുതിയ വൈസ് പ്രസിഡന്റ്. 72 വോട്ടുകള്‍ക്ക് ഹണി അനില്‍ ഗോപിയെ തോല്‍പ്പിച്ചു. ഹണിക്ക് 284 വോട്ടും, അനിലിന് 212 വോട്ടും കിട്ടി.

ജോയിന്റ് സെക്രട്ടറിയായി മഹേഷ് ചന്ദ്രന്റെ പാനലിലെ നിസാര്‍ മുഹമ്മദ് (250) ജയിച്ചു. 3 വോട്ടിനാണ് രാധാകൃഷ്ണന്റെ പാനലിലെ ശാലിമ എം എല്ലിനെ(247) തോല്‍പ്പിച്ചത്. രണ്ടുതവണ റീകൗണ്ടിങ് നടത്തിയ ശേഷമാണ് ഫലത്തില്‍ തീരുമാനമായത്.

വിനീഷ് വിയാണ് (ജനം ടിവി) ട്രഷറര്‍. വിനീഷ് 81 വോട്ടുകള്‍ക്ക് റഷീദ് ആനപ്പുറത്തെ തോല്‍പ്പിച്ചു. വിനീഷിന് 287 വോട്ടും, റഷീദിന് 206 വോട്ടും കിട്ടി.

മാനേജിങ് കമ്മിറ്റിയിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയത് ജോയ് തമലത്തിനാണ്. 282 വോട്ട്. ശങ്കര്‍ സുബ്രഹ്‌മണി(266), വിവി വിനോദ്(262), ശ്രീകാന്ത്(251)ജയമോഹന്‍(239), മിനീഷ് കുമാര്‍ വി ജി (235) എന്നിവരും ജയിച്ചു. പാനല്‍ അടിസ്ഥാനത്തില്‍ 5-1ന്റെ ജയം. മഹേഷിന്റെ പാനലില്‍ നിന്ന് വി വി വിനോദാണ് മാനേജിങ് കമ്മിറ്റിയിലേക്ക് ജയിച്ചത്.

വെല്‍ഫയര്‍ കമ്മിറ്റിയിലേക്ക് നേരത്തെ സജിത്ത് വഴയില എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആകെ വോട്ട് 539
പോള്‍ ,ചെയ്ത വോട്ട് 499