സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയുടെ പകര്‍പ്പെടുത്ത് ഏജന്‍സികളില്‍ നിന്നും പണം തട്ടി; രണ്ടു പേര് അറസ്റ്റില്‍
കട്ടപ്പന: സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയുടെ ഒറിജിനലിനെ വെല്ലുന്ന പകര്‍പ്പെടുത്ത് ലോട്ടറി ഏജന്‍സികളില്‍ നിന്നടക്കം പണം തട്ടിയ രണ്ടുപേരെ പോലിസ് പിടികൂടി. ബാലഗ്രാം സ്വദേശികളായ കണ്ണങ്കേരില്‍ സുബിന്(35), മണിമന്ദിരത്തില്‍ അനീഷ്(41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ പകര്‍പ്പ് നിര്‍മിച്ചായിരുന്നു പണം തട്ടിയത്. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വാഹനങ്ങളില്‍ കറങ്ങിനടന്ന് പണം തട്ടിയ സംഘത്തെ നെടുങ്കണ്ടം പൊലീസ് പിടികൂടി കട്ടപ്പന പൊലീസിനു കൈമാറുകയായിരുന്നു. നറുക്കെടുപ്പില്‍ 5000 രൂപ സമ്മാനം ലഭിച്ച ഭാഗ്യക്കുറിയുടെ […]
- Share
- Tweet
- Telegram
- LinkedIniiiii
കട്ടപ്പന: സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയുടെ ഒറിജിനലിനെ വെല്ലുന്ന പകര്‍പ്പെടുത്ത് ലോട്ടറി ഏജന്‍സികളില്‍ നിന്നടക്കം പണം തട്ടിയ രണ്ടുപേരെ പോലിസ് പിടികൂടി. ബാലഗ്രാം സ്വദേശികളായ കണ്ണങ്കേരില്‍ സുബിന്(35), മണിമന്ദിരത്തില്‍ അനീഷ്(41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ പകര്‍പ്പ് നിര്‍മിച്ചായിരുന്നു പണം തട്ടിയത്.
ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വാഹനങ്ങളില്‍ കറങ്ങിനടന്ന് പണം തട്ടിയ സംഘത്തെ നെടുങ്കണ്ടം പൊലീസ് പിടികൂടി കട്ടപ്പന പൊലീസിനു കൈമാറുകയായിരുന്നു. നറുക്കെടുപ്പില്‍ 5000 രൂപ സമ്മാനം ലഭിച്ച ഭാഗ്യക്കുറിയുടെ പകര്‍പ്പെടുത്ത് പല ഏജന്‍സികളില്‍ നിന്നായി പണം കൈക്കലാക്കുകയായിരുന്നു. കട്ടപ്പനയിലെയും തൂക്കുപാലത്തെയും രണ്ട് ഏജന്‍സികളില്‍ നിന്നും നെടുങ്കണ്ടത്തെ ഒരു ഏജന്‍സിയില്‍ നിന്നുമാണ് പണം തട്ടിയത്.