- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 1.6 കോടി രൂപയുടെ തട്ടിപ്പ്; രണ്ടുപേര്‍ക്കെതിരെ കേസ്
കാസര്‍കോട്: ദുബായിയില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 1.6 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ആദൂര്‍ പോലീസ് രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. പരവനടുക്കം ആരിഫ് ക്വാര്‍ട്ടേഴ്സിലെ കെ. മുഹമ്മദ് അഷ്റഫിന്റെ പരാതിയില്‍ മുളിയാര്‍ ബെള്ളിപ്പാടിയിലെ ബി.എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്‌മത്ത് നഗറില്‍ ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2015 ജനുവരി മുതല്‍ 2018 ഡിസംബര്‍വരെ ദുബായിയില്‍ സിവിക് ഓണ്‍ ജനറല്‍ ട്രേഡിങ് എല്‍.എല്‍.സി. എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രതികള്‍ […]
കാസര്‍കോട്: ദുബായിയില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 1.6 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ആദൂര്‍ പോലീസ് രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. പരവനടുക്കം ആരിഫ് ക്വാര്‍ട്ടേഴ്സിലെ കെ. മുഹമ്മദ് അഷ്റഫിന്റെ പരാതിയില്‍ മുളിയാര്‍ ബെള്ളിപ്പാടിയിലെ ബി.എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്‌മത്ത് നഗറില്‍ ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2015 ജനുവരി മുതല്‍ 2018 ഡിസംബര്‍വരെ ദുബായിയില്‍ സിവിക് ഓണ്‍ ജനറല്‍ ട്രേഡിങ് എല്‍.എല്‍.സി. എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രതികള്‍ 1.60 കോടി രൂപ വാങ്ങിയതെന്നാണ് പരാതി. എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുടക്കുമുതലോ തിരിച്ച് നല്‍കാതെ വഞ്ചിച്ചുവെന്നും പരാതിയില്‍ പറയുന്നു.