- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണ മരണം
കോഴിക്കോട്: ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബെക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ഉണ്ടായ അപകടത്തില്‍ കൊണ്ടോട്ടി കോടങ്ങാട് ഇളനീര്‍ക്കര നെച്ചിയില്‍ കോച്ചാമ്പള്ളി അമീറലിയുടെയും- ഖദീജയുടെയും മകന് മുഹമ്മദ് സാബിത്ത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകന് മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്. ഞായര്‍ വൈകിട്ട് 5.45നാണ് അപകടം. ഫറോക്കില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന സിറ്റി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയല്‍വാസികളാണ് ഇരുവരും. ഓട്ടോ മൊബൈല്‍ കോഴ്സ് വിദ്യാര്‍ഥിയാണ് […]
കോഴിക്കോട്: ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബെക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ഉണ്ടായ അപകടത്തില്‍ കൊണ്ടോട്ടി കോടങ്ങാട് ഇളനീര്‍ക്കര നെച്ചിയില്‍ കോച്ചാമ്പള്ളി അമീറലിയുടെയും- ഖദീജയുടെയും മകന് മുഹമ്മദ് സാബിത്ത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകന് മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്. ഞായര്‍ വൈകിട്ട് 5.45നാണ് അപകടം.
ഫറോക്കില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന സിറ്റി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയല്‍വാസികളാണ് ഇരുവരും. ഓട്ടോ മൊബൈല്‍ കോഴ്സ് വിദ്യാര്‍ഥിയാണ് സാബിത്. സഹോദരങ്ങള്‍: നിദ ഫാത്തിമ, ഷഹാന്. വാഴക്കാട് ഐടിഐ വിദ്യാര്‍ഥിയാണ് സിയാദ്. സഹോദരങ്ങള്‍: അഹമ്മദ് ഹാദി, ഫാത്തിമ റിഫ.




