കാസര്‍ഗോഡ്: നഗരത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയതോടെ രണ്ടുപേര്‍ അറസ്റ്റില്‍. 1.05 ഗ്രാം എം.ഡി.എം.എ.യുമായി മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറിലെ മുഹമ്മദ് സുഹൈല്‍ (24), പുത്തിഗെ കട്ടത്തടുക്ക വികാസ് നഗറിലെ എം.കെ.സിറാജുദീന്‍ (20) എന്നിവരാണ് പിടിയാലയത്.

ഞായറാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി പോലീസ് പരിശോധിക്കുകയായിരുന്നു.കഞ്ചാവ് എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.

കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.കെ.വിജയന്‍, സി.പി.ഒ.മാരായ സുരേഷ്, കിഷോര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.