- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നു മുതല്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ കര്‍ശന നിബന്ധനകളോടെ സന്ദര്‍ശനം; പ്രവേശനം പാസ് മൂലം
ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഓണം അവധി പരിഗണിച്ചാണ് ചൊവ്വാഴ്ച മുതല്‍ മൂന്നുമാസത്തേക്ക് കര്‍ശന നിബന്ധനകളോടെ സന്ദര്‍ശനം അനുവദിക്കുന്നത്. രണ്ട് അണക്കെട്ടുകളിലും നിലവിലെ അറ്റകുറ്റപ്പണികള്‍ തടസ്സപ്പെടാത്തരീതിയില്‍ സന്ദര്‍ശകരെ കടത്തിവിടും. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ചകളില്‍ സന്ദര്‍ശനാനുമതി ഇല്ല. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സന്ദര്‍ശന സമയം. പാസ് മൂലമാകും പ്രവേശനം. സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബഗ്ഗി കാറുകളിലാണ് പോകേണ്ടത്. അണക്കെട്ടിലൂടെ […]
ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഓണം അവധി പരിഗണിച്ചാണ് ചൊവ്വാഴ്ച മുതല്‍ മൂന്നുമാസത്തേക്ക് കര്‍ശന നിബന്ധനകളോടെ സന്ദര്‍ശനം അനുവദിക്കുന്നത്.
രണ്ട് അണക്കെട്ടുകളിലും നിലവിലെ അറ്റകുറ്റപ്പണികള്‍ തടസ്സപ്പെടാത്തരീതിയില്‍ സന്ദര്‍ശകരെ കടത്തിവിടും. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ചകളില്‍ സന്ദര്‍ശനാനുമതി ഇല്ല.
രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സന്ദര്‍ശന സമയം. പാസ് മൂലമാകും പ്രവേശനം. സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബഗ്ഗി കാറുകളിലാണ് പോകേണ്ടത്. അണക്കെട്ടിലൂടെ നടന്നുകാണാന്‍ അനുവദിക്കില്ല. ശക്തമായ സുരക്ഷാസംവിധാനവും ഒരുക്കും.




