വനത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി; രാത്രി മുഴുവന്‍ കാവലിരുന്ന സംഘത്തെ പുറത്തെത്തിച്ചത് തണ്ടര്‍ബോള്‍ട്ട് എത്തി
മേപ്പാടി: മൃതദേഹത്തിനൊപ്പം ഒരു രാത്രി മുഴുവന്‍ വനത്തില്‍ കഴിയേണ്ടി വന്ന സംഘത്തെ തണ്ടര്‍ബോള്‍ട്ട് എത്തി പുറത്തെത്തിച്ചു. ചാലിയാര്‍ തീരത്തു മൃതദേഹങ്ങള്‍ തിരയുന്നതിനിടെയാണ് 18 അംഗ സംഘത്തിന് വനത്തില്‍ കഴിയേണ്ടി വന്നത്. സൂചിപ്പാറയ്ക്കും കാന്തന്‍പാറയ്ക്കും ഇടയില്‍ പാറയുടെ വിടവില്‍ ഒരു കാല്‍ കണ്ടതിനെതുടര്‍ന്നു നടത്തിയ പരിശോധനയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച നിലമ്പൂര്‍ ഭാഗത്തുനിന്നു തിരച്ചിലിനായി പോയ സംഘത്തിനാണു വനത്തില്‍ രാത്രി കഴിയേണ്ടി വന്നത്. മൂന്നര മണിക്കൂറോളം പണിപ്പെട്ടാണു ശരീരം പുറത്തെടുക്കാനായത്. രാത്രി വൈകിയതിനാല്‍ മൃതദേഹം […]
- Share
- Tweet
- Telegram
- LinkedIniiiii
മേപ്പാടി: മൃതദേഹത്തിനൊപ്പം ഒരു രാത്രി മുഴുവന്‍ വനത്തില്‍ കഴിയേണ്ടി വന്ന സംഘത്തെ തണ്ടര്‍ബോള്‍ട്ട് എത്തി പുറത്തെത്തിച്ചു. ചാലിയാര്‍ തീരത്തു മൃതദേഹങ്ങള്‍ തിരയുന്നതിനിടെയാണ് 18 അംഗ സംഘത്തിന് വനത്തില്‍ കഴിയേണ്ടി വന്നത്. സൂചിപ്പാറയ്ക്കും കാന്തന്‍പാറയ്ക്കും ഇടയില്‍ പാറയുടെ വിടവില്‍ ഒരു കാല്‍ കണ്ടതിനെതുടര്‍ന്നു നടത്തിയ പരിശോധനയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഞായറാഴ്ച നിലമ്പൂര്‍ ഭാഗത്തുനിന്നു തിരച്ചിലിനായി പോയ സംഘത്തിനാണു വനത്തില്‍ രാത്രി കഴിയേണ്ടി വന്നത്. മൂന്നര മണിക്കൂറോളം പണിപ്പെട്ടാണു ശരീരം പുറത്തെടുക്കാനായത്. രാത്രി വൈകിയതിനാല്‍ മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യത അടഞ്ഞതോടെ വനത്തില്‍, സുരക്ഷിതസ്ഥാനത്തു മൃതദേഹത്തിനൊപ്പം തുടരാന്‍ സംഘാംഗങ്ങള്‍ തീരുമാനിച്ചു. ഭക്ഷണവും വെള്ളവും വെളിച്ചവും അടക്കമുണ്ടായിരുന്നുവെന്നു സംഘത്തലവന്‍ അബ്ദുല്‍ മജീദ് പറഞ്ഞു.
രാവിലെ ഹെലികോപ്റ്റര്‍ എത്തി മൃതദേഹം കൊണ്ടുപോയതിനു ശേഷം തണ്ടര്‍ബോള്‍ട്ട് എത്തി മുളങ്കമ്പുകള്‍ കൊണ്ടു പാലം ഉണ്ടാക്കി വനത്തിനു പുറത്തേക്കു സംഘത്തെ എത്തിച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം എല്ലാവരെയും വിശ്രമത്തിന് വിട്ടു.