- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷം കാണാതായി; 27കാരനെ എറണാകുളത്തു നിന്നും കണ്ടെത്തി നെടുങ്കണ്ടം പോലിസ്
നെടുങ്കണ്ടം: വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചശേഷം കാണാതായ ഇരുപത്തേഴുകാരനെ നെടുങ്കണ്ടം പൊലീസ് എറണാകുളത്തു നിന്നു കണ്ടെത്തി. എറണാകുളത്ത് ജോലി ചെയ്തിരുന്ന എഴുകുംവയല്‍ സ്വദേശി കഴിഞ്ഞ ഒന്നിനാണു ന്യൂസീലന്‍ഡില്‍ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാര്‍ ചേര്‍ന്നാണ് യുവാവിനെ വിമാനത്താവളത്തില്‍ എത്തിച്ചതും. വിദേശത്തുള്ള ഫോട്ടോകള്‍ അയച്ചു നല്‍കിയിരുന്നു. ദിവസവും വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. 20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തില്‍ നിന്നു യുവാവ് എറണാകുളത്തുള്ളതായി വിവരം ലഭിച്ച വീട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
നെടുങ്കണ്ടം: വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചശേഷം കാണാതായ ഇരുപത്തേഴുകാരനെ നെടുങ്കണ്ടം പൊലീസ് എറണാകുളത്തു നിന്നു കണ്ടെത്തി. എറണാകുളത്ത് ജോലി ചെയ്തിരുന്ന എഴുകുംവയല്‍ സ്വദേശി കഴിഞ്ഞ ഒന്നിനാണു ന്യൂസീലന്‍ഡില്‍ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാര്‍ ചേര്‍ന്നാണ് യുവാവിനെ വിമാനത്താവളത്തില്‍ എത്തിച്ചതും.
വിദേശത്തുള്ള ഫോട്ടോകള്‍ അയച്ചു നല്‍കിയിരുന്നു. ദിവസവും വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. 20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തില്‍ നിന്നു യുവാവ് എറണാകുളത്തുള്ളതായി വിവരം ലഭിച്ച വീട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.




