- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിന് 100 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും
കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കടനാട് നൂറുമല മാക്കല്‍ ജിനു എം.ജോയിക്ക് (36) 100 വര്‍ഷം തടവ്. ഈരാറ്റുപേട്ട അതിവേഗ സ്പെഷല്‍ കോടതി (പോക്സോ) ജഡ്ജി റോഷന് തോമസാണു ശിക്ഷ വിധിച്ചത്.
1.25 ലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവുണ്ട്. 2018 മാര്‍ച്ച് 24 മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി ഒട്ടേറെത്തവണ പീഡിപ്പിച്ചെന്നാണു കേസ്. മേലുകാവ് എസ്എച്ച്ഒ ജോസ് കുര്യനാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.
Next Story