- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യബലി ഗ്രന്ഥം അസാധുവാകും.. ഗാനരൂപത്തിലുള്ള ദിവ്യബലിയിലും വ്യത്യാസം വരും; സർവ സംപൂജ്യൻ പിതാവിന്റെയും എന്നു തുടങ്ങുന്ന ഗാനം ഉപയോഗിക്കാൻ പാടില്ല: ലത്തീൻ കത്തോലിക്കാ സഭയ്ക്കു പുതിയ ആരാധനക്രമം
തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ പള്ളികളിെല ആരാധനാ ക്രമത്തിൽ പുതിയ പൊളിച്ചെഴുത്ത്. 27 മുതൽ പുതിയ രീതിയിലുള്ള ദിവ്യബലിയും ആരാധനക്രമവും നിലവിൽ വരും. പുതിയ ആരാധന രീതി വരുമ്പോൽ ആരാധനാ ക്രമത്തിൽ കാര്യമായ മാറ്റം വരും. 27ന് ഇതു നിലവിൽവരുന്നതോടെ ഇതുവരെ ഉപയോഗിച്ചിരുന്ന ദിവ്യബലി ഗ്രന്ഥം അസാധുവാകും. ഗാനരൂപത്തിലുള്ള ദിവ്യബലിയിലും വ്യത്യാസം വരും. സർവ സംപൂജ്യൻ പിതാവിന്റെയും....എന്നു തുടങ്ങുന്ന ഗാനം ഉപയോഗിക്കാൻ പാടില്ല. പിതാവിന്റെയും പുത്രന്റെയും.....എന്നു തുടങ്ങുന്ന ഗാനം ഉപയോഗിക്കാം. കർത്താവ് നിങ്ങളോടു കൂടെ..എന്ന ആശംസയ്ക്കു മറുപടിയായി അങ്ങേ ആത്മാവോടും കൂടെ...എന്ന് ഏറ്റുപാടണമെന്നും ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പുറപ്പെടുവിച്ച ഇടയ ലേഖനത്തിൽ പറയുന്നു. നിലവിലുള്ള കുർബാന ഗ്രന്ഥം 1977ൽ ലത്തീൻ ഭാഷയിൽ നിന്നു മലയാളത്തിലേക്കു തർജമ ചെയ്തതാണ്. 14 വർഷം മുൻപ് ഏറെ വ്യത്യാസങ്ങളോടെ ലത്തീനിലുള്ള ദിവ്യബലിയുടെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതു മാതൃഭാഷയിലേക്കു തർജമ ചെയ്യണമെന്നു റോമിലെ ദിവ്യാരാധന സംഘം ആവശ്യപ്പെട
തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ പള്ളികളിെല ആരാധനാ ക്രമത്തിൽ പുതിയ പൊളിച്ചെഴുത്ത്. 27 മുതൽ പുതിയ രീതിയിലുള്ള ദിവ്യബലിയും ആരാധനക്രമവും നിലവിൽ വരും. പുതിയ ആരാധന രീതി വരുമ്പോൽ ആരാധനാ ക്രമത്തിൽ കാര്യമായ മാറ്റം വരും. 27ന് ഇതു നിലവിൽവരുന്നതോടെ ഇതുവരെ ഉപയോഗിച്ചിരുന്ന ദിവ്യബലി ഗ്രന്ഥം അസാധുവാകും. ഗാനരൂപത്തിലുള്ള ദിവ്യബലിയിലും വ്യത്യാസം വരും. സർവ സംപൂജ്യൻ പിതാവിന്റെയും....എന്നു തുടങ്ങുന്ന ഗാനം ഉപയോഗിക്കാൻ പാടില്ല. പിതാവിന്റെയും പുത്രന്റെയും.....എന്നു തുടങ്ങുന്ന ഗാനം ഉപയോഗിക്കാം. കർത്താവ് നിങ്ങളോടു കൂടെ..എന്ന ആശംസയ്ക്കു മറുപടിയായി അങ്ങേ ആത്മാവോടും കൂടെ...എന്ന് ഏറ്റുപാടണമെന്നും ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പുറപ്പെടുവിച്ച ഇടയ ലേഖനത്തിൽ പറയുന്നു.
നിലവിലുള്ള കുർബാന ഗ്രന്ഥം 1977ൽ ലത്തീൻ ഭാഷയിൽ നിന്നു മലയാളത്തിലേക്കു തർജമ ചെയ്തതാണ്. 14 വർഷം മുൻപ് ഏറെ വ്യത്യാസങ്ങളോടെ ലത്തീനിലുള്ള ദിവ്യബലിയുടെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതു മാതൃഭാഷയിലേക്കു തർജമ ചെയ്യണമെന്നു റോമിലെ ദിവ്യാരാധന സംഘം ആവശ്യപ്പെടുകയുണ്ടായി.
മെത്രാന്മാരുടെയും ആരാധനക്രമം, ബൈബിൾ, ദൈവശാസ്ത്രം, ലത്തീൻ, മലയാളം എന്നിവയിൽ വൈദഗ്ധ്യമുള്ളവരുടെയും സംഘം 2005ൽ തന്നെ പരിഭാഷ തുടങ്ങിയിരുന്നു. പദാനുപദ തർജമയ്ക്കു പകരം ആശയത്തിനു മുൻതൂക്കം നൽകിയും മലയാള ഭാഷയുടെ പ്രത്യേകത കണക്കിലെടുത്തുമുള്ള തർജമയാണ് അവർ തയാറാക്കിയത്. 2006ൽ ഇതു വത്തിക്കാനിലെ ദിവ്യാരാധന സംഘത്തിന്റെ അംഗീകാരത്തിന് അയച്ചുവെങ്കിലും വർഷങ്ങൾക്കു ശേഷമാണു മറുപടി ലഭിച്ചത്. കഴിവതും പദാനുപദ പരിഭാഷ തന്നെ വേണമെന്ന നിർദേശമാണ് അതിൽ ഉണ്ടായിരുന്നത്. ഇതനുസരിച്ചു 2010ൽ പത്തംഗ വിദഗ്ധ സമിതി രൂപീകരിച്ചു മൂന്ന് ഉപസമിതികളായി തിരിഞ്ഞു മലയാള പരിഭാഷ മെച്ചപ്പെടുത്താൻ ശ്രമം തുടങ്ങി.
ഓരോ ഭാഗങ്ങൾ രൂപതകൾക്ക് അയച്ചുകൊടുത്ത് അഭിപ്രായം തേടി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നുള്ള അഭിപ്രായങ്ങളും കണക്കിലെടുത്തു. വർഷങ്ങൾ നീണ്ട ശ്രമഫലമായി തയാറാക്കിയ കരട് ദിവ്യബലി കേരളത്തിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ശുപാർശയോടെ കഴിഞ്ഞ മാർച്ചിൽ ദിവ്യാരാധന സംഘത്തിന്റെ അനുമതിക്ക് അയച്ചു. അവിടെ നിന്നുള്ള തിരുത്തലുകളും നിർദേശങ്ങളും ഉൾപ്പെടുത്തി മലയാള പരിഭാഷയുടെ കരട് കഴിഞ്ഞ ജൂണിൽ വീണ്ടും അയച്ചു. തുടർന്നു കഴിഞ്ഞ മാസം 13നു പരിഭാഷയ്ക്കു മാർപാപ്പയുടെ അംഗീകാരം ലഭിച്ചു.