ഡൽഹി: എസ്എൻസി ലാവലിൻ കേസിലെ എല്ലാ ഹർജികളും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ, ആർ ശിവദാസൻ എന്നിവർ നൽകിയ ഹർജികളും പത്താം തീയതി പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

കേസിൽ കക്ഷി ചേരാനുള്ള വി എം സുധീരന്റെ അപേക്ഷയും പത്താം തീയതി കോടതി പരിഗണിക്കും. കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ എന്നിവരുടെ ഹർജികൾ 15-ാം തീയതി പരിഗണിക്കാൻ ആയിരുന്നു കോടതി തീരുമാനിച്ചിരുന്നത്.

എന്നാൽ സിബിഐയുടെ അപ്പീലും കെജി രാജശേഖരന്റെ അപ്പീലും ബുധനാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിൽ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ എന്നിവരുടെ ഹർജികൾ കൂടി അന്ന് പരിഗണിക്കണം എന്ന് ഇരുവർക്കും വേണ്ടി ഹാജരാകുന്ന രാകേന്ദ് ബസന്ത് ഇന്ന് ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്ബാകെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് എല്ലാ ഹർജികളും സുധീരന്റെ അപേക്ഷയും ബുധനാഴ്ച പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.