- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സമർപ്പിച്ച അപ്പീൽ ഉൾപ്പടെ എല്ലാ ഹർജികളും ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റീസുമാരായ എൻ.വി രമണ, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ സിബിഐക്കു പുറമേ, മുൻ കെഎസ്ഇബി ഉദ്യോഗസ്ഥരായ രണ്ടു പേരും അപ്പീൽ നൽകിയിട്ടുണ്ട്. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ നൽകിയ അപേക്ഷയും മുൻ അക്കൗണ്ട് ഓഫീസർ കെ.ജി രാജശേഖരന്റെ അപ്പീലും പത്തിനു പരിഗണിക്കും. കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട മുൻ കെഎസ്ഇബി ഉദ്യോഗസ്ഥരായ ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവർ നൽകിയ അപ്പീലുകൾ 15-ാം തീയതി പരിഗണിക്കാനാണു തീരുമാനിച്ചിരുന്നത്.
ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സമർപ്പിച്ച അപ്പീൽ ഉൾപ്പടെ എല്ലാ ഹർജികളും ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റീസുമാരായ എൻ.വി രമണ, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ സിബിഐക്കു പുറമേ, മുൻ കെഎസ്ഇബി ഉദ്യോഗസ്ഥരായ രണ്ടു പേരും അപ്പീൽ നൽകിയിട്ടുണ്ട്.
കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ നൽകിയ അപേക്ഷയും മുൻ അക്കൗണ്ട് ഓഫീസർ കെ.ജി രാജശേഖരന്റെ അപ്പീലും പത്തിനു പരിഗണിക്കും. കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട മുൻ കെഎസ്ഇബി ഉദ്യോഗസ്ഥരായ ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവർ നൽകിയ അപ്പീലുകൾ 15-ാം തീയതി പരിഗണിക്കാനാണു തീരുമാനിച്ചിരുന്നത്.
Next Story