- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവ് ലിന്റെ പേരിൽ 3000 രുപയുടെ തൊഴിൽ തട്ടിപ്പും; കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഉദ്യോഗാർത്ഥികൾ തട്ടിപ്പുകാരനെ തന്ത്രപൂർവ്വം കുടുക്കി
ആലുവ: എസ്.എൻ.സി. ലാവ് ലിൻ കമ്പനിയുടെ കുവൈറ്റ് ഓഫീസിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്താളെ ഉദ്യോഗാർത്ഥികൾ തന്ത്രപൂർവം വിളിച്ചുവരുത്തി പൊലീസിൽ ഏൽപ്പിച്ചു. തൃശൂർ ആമ്പല്ലൂർ കാടുകുറ്റി വീട്ടിൽ കെ. വിനോദ് മണി (30)ആണ് ഉദ്യോഗാർത്ഥികൾ പിടികൂടിയത്. ഞായറാഴ്‌ച്ച രാത്രി ഇയാളെ ആലുവയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരു ഡസനോളം മൊബൈൽ സിം കാർഡുകൾ, സീൽ, മഷി, നിരവധി പേരുടെ സ്‌കൂൾ രേഖകൾ, വിലാസങ്ങൾ എന്നിവ കണ്ടെടുത്തു. കോട്ടയം കുമരകം പാലപ്പറമ്പിൽ സുമീർ, സുഹൃത്തും അയൽവാസിയുമായ അൻവർ, ആലുവ എടയപ്പുറം കരിഞ്ചേരി വീട്ടിൽ ഫിറോസ് എന്നിവരാണ് കേസിലെ പരാതിക്കാർ. ഉദ്യോഗാർത്ഥികളിൽ നിന്നും 3000 രൂപ വീതം വാങ്ങി മുങ്ങുകയാണ് വിനോദ് മണിയുടെ പതിവ്. നഷ്ടപ്പെടുന്നത് ചെറിയ തുകയായതിനാൽ ആരും പരാതി നൽകില്ലെന്നായിരുന്നു അയാൾ കരുതിയിരുന്നത്. എസ്.എൻ.സി ലാവ്ലിൻ കമ്പനി ജീവനക്കാരനാണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും ഇയാൾ ഉദ്യോഗാർത്ഥികളെ ധരിപ്പിച്ചിരുന്നു. ജോലി ലഭിക്കുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ സൗജന്യമായി ലഭിക്കുമെന്നും മ
ആലുവ: എസ്.എൻ.സി. ലാവ് ലിൻ കമ്പനിയുടെ കുവൈറ്റ് ഓഫീസിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്താളെ ഉദ്യോഗാർത്ഥികൾ തന്ത്രപൂർവം വിളിച്ചുവരുത്തി പൊലീസിൽ ഏൽപ്പിച്ചു.
തൃശൂർ ആമ്പല്ലൂർ കാടുകുറ്റി വീട്ടിൽ കെ. വിനോദ് മണി (30)ആണ് ഉദ്യോഗാർത്ഥികൾ പിടികൂടിയത്. ഞായറാഴ്‌ച്ച രാത്രി ഇയാളെ ആലുവയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരു ഡസനോളം മൊബൈൽ സിം കാർഡുകൾ, സീൽ, മഷി, നിരവധി പേരുടെ സ്‌കൂൾ രേഖകൾ, വിലാസങ്ങൾ എന്നിവ കണ്ടെടുത്തു.
കോട്ടയം കുമരകം പാലപ്പറമ്പിൽ സുമീർ, സുഹൃത്തും അയൽവാസിയുമായ അൻവർ, ആലുവ എടയപ്പുറം കരിഞ്ചേരി വീട്ടിൽ ഫിറോസ് എന്നിവരാണ് കേസിലെ പരാതിക്കാർ. ഉദ്യോഗാർത്ഥികളിൽ നിന്നും 3000 രൂപ വീതം വാങ്ങി മുങ്ങുകയാണ് വിനോദ് മണിയുടെ പതിവ്. നഷ്ടപ്പെടുന്നത് ചെറിയ തുകയായതിനാൽ ആരും പരാതി നൽകില്ലെന്നായിരുന്നു അയാൾ കരുതിയിരുന്നത്. എസ്.എൻ.സി ലാവ്ലിൻ കമ്പനി ജീവനക്കാരനാണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും ഇയാൾ ഉദ്യോഗാർത്ഥികളെ ധരിപ്പിച്ചിരുന്നു. ജോലി ലഭിക്കുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ സൗജന്യമായി ലഭിക്കുമെന്നും മെഡിക്കൽ പരിശോധന മാത്രം സ്വന്തം നിലയിൽ മതിയെന്നും അറിയിച്ചിരുന്നു.
കലൂരിലുള്ള ഏജൻസി മുഖേനയാണ് ഉദ്യോഗാർത്ഥികളെ വിടുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സുമീറും അൻവറും ഏറ്റുമാനൂർ ബസ് സ്റ്റാന്റിൽ വച്ചാണ് രേഖകളുടെ പകർപ്പും മെഡിക്കൽ പരിശോധനക്കുള്ള പണവും കൈമാറിയത്. എറണാകുളത്തെ ഒരു സ്ഥാപനത്തിൽ 24ന് മെഡിക്കൽ പരിശോധനക്കുള്ള പേപ്പറുകളും കൈമാറിയിരുന്നു. എന്നാൽ ഏജൻസി ഓഫീസിലെത്തി വിവരങ്ങൾ തിരക്കിയപ്പോഴാണ് നിയമനം തട്ടിപ്പാണെന്ന് വ്യക്തമായത്.
മുംബൈ ആസ്ഥാനമായുള്ള ഏജൻസിയുടെ കേരളത്തിലെ ഏക ഓഫീസ് രണ്ട് മാസത്തോളമായി ഭാഗീകമായെ പ്രവർത്തിക്കുന്നുള്ളു. ഒരു ഉത്തരേന്ത്യൻ സ്വദേശി മാത്രമാണ് ഇവിടെയുള്ളത്. ഈ ഏജൻസിയിൽ നിന്നും ഇങ്ങനെയൊരു നിയമനം നടക്കുന്നില്ലെന്നും വ്യക്തമായി. സുമീറിന്റെ സഹോദരി ഭർത്താവും ആലുവ സ്വദേശിയുമായ ഫിറോസ് ഉൾപ്പെടെ കൂടുതൽ പേർ വിസയ്ക്കായി പണം നൽകുമെന്ന് പറഞ്ഞ് വിനോദ് മണിയെ ആലുവയിലേയ്ക്ക വിളിച്ചു വരുത്തുകയായിരുന്നു. ഇയാളെ ആലുവ പൊലീസ് ചോദ്യം ചെയ്യുകയാണ്.