കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജും യുജിസിയും സംയുക്തമായി വിഭിന്ന ശേഷിയുള്ളവരുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ മൂന്നു ദിവസമായി നടന്നുവരുന്ന ദേശീയ സെമിനാർ 'ലെജിസ് ആക്ഷോ'2015 ' സമാപിച്ചു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ കേരള സാമൂഹ്യ നീതി വകുപ്പ മന്ത്രി ഡോ:എം കെ മുനീർ ഉദ്ഘാടനം നിർവ്വഹിച്ചാരംഭിച്ച സെമിനാറിൽ നിയമം,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

അഞ്ചു സെഷനുകളിലായി മൂന്നു ദിവസം നീണ്ടുനിന്ന സെമിനാറിൽ വിഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ ആശയ വിശകലനം, പ്രസ്തുത വിഷയത്തിന്റെ അന്തർ ദേശീയ പ്രസക്തി,ഇന്ത്യൻ നിയമ വ്യവസ്തിതിയിൽ വിഭിന്ന ശേഷിയുള്ളവരുടെ പ്രസക്തി,തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ സംബന്ധിച്ചു.വികലാകലാംഗരായതിനാൽ സമൂഹത്തിന്റെ പിൻ ധാരയിലേക്ക് പിന്തള്ളപ്പെടുന്ന വിഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് അവരെ എങ്ങനെ സമൂഹത്തിന്റെ മുൻധാരയിലേക്ക് കൊണ്ട് വരാം എന്ന വിഷയത്തിന്മേൽ നടന്ന വിശദമായ ചർച്ച പ്രസക്തമായിരുന്നു.

സെമിനാറിന്റെ സമാപന ചടങ്ങ് ഞായറാഴ്ച രാവിലെ 11.30ന് കോളേജ് ഓഡിറ്റോറിയത്തിൽ കേരള ഹൈ കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക് ഉദ്ഘാടനം ചെയ്തു.സമൂഹത്തിലെ സകലാംഗ വിഭാഗത്തിന്ന് വിഭിന്ന ശേഷിയുള്ളവരോടുള്ള സമീപനത്തിൽ മാറ്റമുണ്ടാവേണ്ടത് അനിവാര്യമാണ് എന്നും സമൂഹത്തിന്റെ പിൻധാരയിലേക്ക് തള്ളപ്പെടുന്ന ഇവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനുള്ള നിയമനിർമ്മാണം നടത്തണമെന്നും പ്രസ്തുത ചടങ്ങിന്റെ ഭാഗമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു

പ്രിൻസിപ്പൾ ഡോ:കെ ആർ രഘുനാഥൻ അദ്ധ്യക്ഷനായ ചടങ്ങിൽ കോളേജ് അസി പ്രൊഫസർ വിജി എസ് സ്വഗതം പറഞ്ഞു,കേരള യൂണിവേർസിറ്റി നിയമ വിഭാഗം തലവൻ പ്രൊഫസർ കെ സി സണ്ണി, മംഗളൂരു എസ് സി എം ലോ കോളേജ് പ്രിന്‌സിപ്പൾ ഡോ പിഡി സെബാസ്റ്റ്യൻ,അഡ്വ മനോഹർലാൽ ,പിടിഎ എക്‌സിക്യുട്ടീവ് മെമ്പർ സഫീർ ബാബു പി.പി ,യൂണിയൻ ജനറൽ സെക്രട്ടറി ഷോൺ എബ്രഹാം എന്നിവർ സംബന്ധിച്ച ചടങ്ങിൽ പ്രാഗ്രാം കൺവീനർ പ്രൊഫസർ ആർ.കെ.ബിജു നന്ദി പറഞ്ഞു.