- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിദേശികളായ ബച്ചിലർമാർ രാജ്യത്തിന് ഭീഷണിയോ? ബാച്ചിലർമാരായ തൊഴിലാളികൾക്കെതിരെ എതിർപ്പുമായി എംപിമാർ
കുവൈത്ത് സിറ്റി: രാജ്യത്ത് കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന ലക്ഷണക്കിന് വിദേശ ബാച്ചിലർ കുവൈത്തിന് ഭീഷണിയാണോ? ആണെന്നാണ് കുവൈത്ത് എംപിമാരുടെ പ്രസ്താവന. ഇത്തരം കുറഞ്ഞ വേതനക്കാരായ ബാച്ചിലർമാർക്കെതിരെ രാജ്യത്തെ എംപിമാർ രംഗത്തെത്തിയിരിക്കുകയാണ്. പാർലമെന്റ് സമ്മേളനത്തിലാണ് അംഗങ്ങൾ ഇതുസംബന്ധിച്ച പ്രസ്താവനകൾ നടത്തിയത്. ഇത്തരം തൊഴ
കുവൈത്ത് സിറ്റി: രാജ്യത്ത് കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന ലക്ഷണക്കിന് വിദേശ ബാച്ചിലർ കുവൈത്തിന് ഭീഷണിയാണോ? ആണെന്നാണ് കുവൈത്ത് എംപിമാരുടെ പ്രസ്താവന. ഇത്തരം കുറഞ്ഞ വേതനക്കാരായ ബാച്ചിലർമാർക്കെതിരെ രാജ്യത്തെ എംപിമാർ രംഗത്തെത്തിയിരിക്കുകയാണ്. പാർലമെന്റ് സമ്മേളനത്തിലാണ് അംഗങ്ങൾ ഇതുസംബന്ധിച്ച പ്രസ്താവനകൾ നടത്തിയത്.
ഇത്തരം തൊഴിലാളികളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ സർക്കാറിന്റെ പക്കലില്ലെന്നും സർക്കാർ കരാറുകൾ വഴിയും സ്വകാര്യ കമ്പനികൾ വഴിയും ഗാർഹിക വിസയിലുമെത്തിയ ഇത്തരക്കാർ കരാറുകൾ അവസാനിച്ച ശേഷവുമം കഴിയുകയാണെന്നാണ് പാർലമെന്റംഗങ്ങൾ പറയുന്നത്.
ഇവരിൽ പലർക്കും കുറഞ്ഞ ശമ്പളമായതിനാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം നാട്ടിലേക്ക് പോകാൻ സാധിക്കുന്നില്‌ളെന്നും അതിനാൽ രാജ്യത്തുതന്നെ വിവാഹം കഴിച്ച് കൂടുകയാണെന്നും ഇത്തരം ബന്ധങ്ങൾ എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങൾ രാജ്യത്ത് പടരാൻ ഇടയാക്കുമെന്നും എംപിമാർ മുന്നറിയിപ്പ് നൽകി.
ഇവിടെനിന്ന് വിവാഹ ബന്ധത്തിലേർപ്പെട്ട ഇത്തരം ബാച്ചിലർ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകിയവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ഇവരുടെ സന്താനങ്ങൾ അനാഥാരായി കുവൈത്തിൽതന്നെ കഴിയേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും അവർ പറഞ്ഞു.