കോഴിക്കോട് : പ്രമുഖ മുസ്ലിം മത പ്രഭാഷകനെതിരെ വിദ്യാർത്ഥിനിയുടെ പരാതി. മത പ്രഭാഷണ വേദികളിലെ നിത്യ സാന്നിദ്ധ്യം നൗഷാദ് അഹ്‌സനിക്കെതിരെയാണ് നിയമ വിദ്യാർത്ഥിനിയുടെ പരാതി.

തന്നെ അപകീർത്തിപ്പെടുത്തിയതായും പ്രഭാഷണത്തിനിടെ മോശമായി ചിത്രീകരിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിനി പരാതി നൽകിയിട്ടുള്ളത്.

പെൺകുട്ടിയുടെ പരായിയെ തുടർന്ന് ചേവായൂർ സി.ഐ പ്രഭാഷകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. പ്രഭാഷണത്തിനിടെ പെൺകുട്ടിക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയതായായും ഇത് അപകീർത്തിയുണ്ടാക്കിയതായും പരാതിയിലുണ്ട്. കോഴിക്കോട്ടെ ലോ കോളേജ് രണ്ടാം വർഷ ത്ഥിയാണ് പരാതിക്കാരി.

കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഉമ ബെഹ്‌റയ്ക്ക് മുമ്പാകെയാണ് നൗഷാദ് അഹ്‌സനിക്കെതിരെ വിദ്യാർത്ഥിനി പരാതി സമർപ്പിച്ചത്. തുടർന്ന് ചേവായൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി കൈമാറുകയായിരുന്നു. പരാതിന്മേൽ ഇന്നലെ ചേവായൂർ സി.ഐ കെ.കെ ബിജു നൗഷാദ് അഹ്‌സനിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

സംഭവത്തിൽ തുടർ നടപടിക്കായി കുന്നമംഗലം പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറി. പരാതിക്കാരിയായ പെൺകൂട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയതായും തുടർ നടപടി സ്വീകരിക്കുമെന്നും കുന്ദമംഗലം പൊലീസ് അറിയിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശിയാണ് നൗഷാദ് അഹ്‌സനി.