ഈരാറ്റുപേട്ട : പലപ്പോഴും ഇത്തിരി ലാഭത്തിന് വേണ്ടിയുള്ള കുറുക്കുവഴികളാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. ചിലപ്പോൾ അത് മനുഷ്യജീവനുകൾ തന്നെ എടുക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ബസുകളിൽ സ്ത്രീകൾക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെങ്കിലും അതുകൈയടക്കുന്ന സ്ത്രീകൾ, വാതിലുകൾ വയ്ക്കാൻ നിയമമുണ്ടെങ്കിലും അതില്ലാതെ ഓടുന്നവ എന്നിങ്ങനെ ചട്ടലംഘനങ്ങളിലാണ് മിക്കവർക്കും താൽപര്യം. ഇത്തരമൊരു അനാസ്ഥയുടെ ഇരയാണ് വട്ടക്കയം സ്വദേശി നാഷിദ.

വട്ടക്കയം താഹയുടെ ഭാര്യ നാഷിദയാണ് (34) എട്ടു മാസം ഗർഭിണിയായിരിക്കേ ഓടുന്ന ബസിൽ നിന്നു തെറിച്ചുവീണു മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച നാഷിദയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി ആൺകുഞ്ഞിനെ പുറത്തെടുത്തു. നാഷിദയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇന്നലെ വിഫലമായി.

തീക്കോയി അക്ഷയ കേന്ദ്രത്തിൽ പോയി വീട്ടിലേക്കു മടങ്ങാൻ ബസിൽ കയറിയ നാഷിദയ്ക്ക് ഇരിക്കാൻ സീറ്റ് ലഭിച്ചില്ല. ബസിന്റെ മുൻവാതിലിനു സമീപം നിൽക്കുകയായിരുന്നു. തീക്കോയിയിൽ നിന്ന് ഒരു കിലോമീറ്ററോളം പിന്നിട്ടു വളവു തിരിയുന്നതിനിടെ ബസിൽ നിന്നു പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ വാതിൽ അടച്ചിരുന്നില്ല. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നാഷിദ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയത്. കബറടക്കം നടത്തി. ഹനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണു മറ്റു മക്കൾ. സംഭവത്തിൽ ബസ് ഡ്രൈവർ പൂഞ്ഞാർ സ്വദേശി യദുകൃഷ്ണനെതിരെ (29) മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.

സ്വകാര്യ, കെഎസ്ആർടിസി ബസുകളിൽ ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന നിർദ്ദേശമുൾപ്പെടുത്തി കേരള മോട്ടോർ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു.

ബസ് യാത്ര ചെയ്യുന്ന ഗർഭിണികൾ സീറ്റ് കിട്ടാതെ വിഷമിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് നിയമം ഭേദഗതി ചെയ്തത്.സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റുകളിൽ ഒരെണ്ണമാണ് ഗർഭിണികൾക്ക് മാറ്റി വെക്കുന്നത്. സ്ത്രീകളുടെ സീറ്റുകളിൽ ഒരെണ്ണം മൂന്നു വയസിന് താഴെയുള്ള കുട്ടികളുമായി കയറുന്ന മാതാവിന് മാറ്റി വെക്കണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സീറ്റുകൾ ഒഴിച്ചുള്ളവയിൽ നാലിലൊന്നാണ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. അതായത് 48 സീറ്റുകളുള്ള ബസുകളിൽ 11 എണ്ണം. ഇതിലൊന്നാണ് ഇനി മുതൽ ഗർഭിണികൾക്കായി നീക്കിവെക്കുന്നത്.

അതുപോലെ തന്നെ ബസുകൾക്ക് വാതിൽ നിർബന്ധമായിട്ടും വാതിലുകൾ വയ്ക്കാൻ പല സ്വകാര്യ ബസുകളും തയ്യാറാവുന്നില്ല. വാതിലുകൾ ഉണ്ടെങ്കിൽ തന്നെ സൗകര്യത്തിനായി അവ കെട്ടി വച്ചുഓടുന്നതും കാണാ