- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരേന്ദ്രകുമാറിനും ബാലകൃഷ്ണ പിള്ളയ്ക്കും അംഗീകാരം; ഐഎൻഎല്ലിന്റെ ആവശ്യവും അംഗീകരിച്ചു; ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിനേയും കൈവിട്ടില്ല; നാല് പാർട്ടികളെ കൂടെ ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരണം; കെബി ഗണേശ് കുമാറിന് മന്ത്രിയാകാൻ അവസരമൊരുങ്ങിയേക്കും; സികെ ജാനുവുമായി സഹകരിക്കാനും തീരുമാനം; സിപിഎം നിർദ്ദേശങ്ങൾ അംഗീകരിച്ച് ഇടതുമുന്നണിയോഗം; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കൽ
തിരുവനന്തപുരം: ഇടതുമുന്നണി വിപൂലീകരിച്ചു. വീരേന്ദ്രകുമാറിന്റെ എൽജെഡി, ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്, ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസ്, ഐ എൻ എൽ എന്നീ കക്ഷികളേയാണ് മുന്നണിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ ബാലകൃഷ്ണ പിള്ളയുടെ പാർട്ടിക്ക് മാത്രമാണ് നിയമസഭയിൽ എംഎൽഎ ഉള്ളത്. അതുകൊണ്ട് തന്നെ കെബി ഗണേശ് കുമാറിന് മന്ത്രിയാകാനുള്ള അവസരവും ഒരുങ്ങുകയാണ്. നിലവിൽ ഏക എംഎൽഎയുള്ള കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചനന്ദ്രൻ വരെ മന്ത്രിയാണ്. അതുകൊണ്ട് തന്നെ ഗണേശ് കുമാറിനേയും മന്ത്രിയാക്കിയേക്കുമെന്നാണ് സൂചന. സികെ ജാനുവിന്റെ പാർട്ടിയുമായും ഇടതുപക്ഷം സഹകരിക്കും. എന്നാൽ അവരെ ഉടൻ മുന്നണിയിൽ എടുക്കില്ല. അടുത്ത യോഗം മുതൽ ഇടതു മുന്നണി യോഗത്തിൽ ഈ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദൾ, കേരളാ കോൺഗ്രസ് ബി, ഐഎൻഎൽ എന്നീ പാർട്ടികളെ മുന്നണിയിലെടുത്തേക്കുമെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ജനാധിപത്യ കേരളാ കോൺഗ്രസിനേയും മുന്നണിയിൽ ഉൾപ്പെടുത്തുന
തിരുവനന്തപുരം: ഇടതുമുന്നണി വിപൂലീകരിച്ചു. വീരേന്ദ്രകുമാറിന്റെ എൽജെഡി, ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്, ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസ്, ഐ എൻ എൽ എന്നീ കക്ഷികളേയാണ് മുന്നണിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ ബാലകൃഷ്ണ പിള്ളയുടെ പാർട്ടിക്ക് മാത്രമാണ് നിയമസഭയിൽ എംഎൽഎ ഉള്ളത്. അതുകൊണ്ട് തന്നെ കെബി ഗണേശ് കുമാറിന് മന്ത്രിയാകാനുള്ള അവസരവും ഒരുങ്ങുകയാണ്. നിലവിൽ ഏക എംഎൽഎയുള്ള കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചനന്ദ്രൻ വരെ മന്ത്രിയാണ്. അതുകൊണ്ട് തന്നെ ഗണേശ് കുമാറിനേയും മന്ത്രിയാക്കിയേക്കുമെന്നാണ് സൂചന. സികെ ജാനുവിന്റെ പാർട്ടിയുമായും ഇടതുപക്ഷം സഹകരിക്കും. എന്നാൽ അവരെ ഉടൻ മുന്നണിയിൽ എടുക്കില്ല. അടുത്ത യോഗം മുതൽ ഇടതു മുന്നണി യോഗത്തിൽ ഈ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും.
വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദൾ, കേരളാ കോൺഗ്രസ് ബി, ഐഎൻഎൽ എന്നീ പാർട്ടികളെ മുന്നണിയിലെടുത്തേക്കുമെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ജനാധിപത്യ കേരളാ കോൺഗ്രസിനേയും മുന്നണിയിൽ ഉൾപ്പെടുത്തുന്നത്. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്, മുന്നണിയിലുള്ള സ്‌കറിയാ വിഭാഗവുമായി ലയിക്കാൻ നേരത്തെ മുന്നണി നേതൃത്വം പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും അത് പാളി. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. 25 വർഷത്തോളമായി ഇടതുമുന്നണിക്ക് ഒപ്പമുള്ള ഇന്ത്യൻ നാഷണൽ ലീഗിനും അംഗീകാരം കിട്ടുകയാണ്. കാസർകോഡ് ലോക്‌സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ച സികെ ജാനുവുമായി സഹകരണം തുടരും.
കെ ആർ ഗൗരിയമ്മയെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. സിഎംപിയിലെ എം കെ കണ്ണൻ വിഭാഗവും വൈകാതെ സിപിഎമ്മിന്റെ ഭാഗമാകും. ഓരോ എംഎൽഎമാരുള്ള ആർഎസ്‌പി ലെനിനിസ്റ്റ്, നാഷണൽ സെക്കുലർ കോൺഫറൻസ് എന്നീ പാർട്ടികളോട് മറ്റേതെങ്കിലും കക്ഷിയുടെ ഭാഗമായി ഇടതുമുന്നണിയിലെത്താൻ നോക്കണമെന്നാണ് നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ഈ കക്ഷികളെ മുന്നണിക്ക് പുറത്ത് തന്നെ നിർത്തുന്നത്. ഐ.എൻ.എൽ, ലോക്താന്ത്രിക് ജനതാദൾ എന്നിവരെ മുന്നണിയിലെടുക്കാൻ രണ്ടാഴ്ച മുൻപ് ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ ശക്തിപ്പെടുത്താനാൻ മുന്നണി വിപുലീകരണം അനിവാര്യമാണന്നായിരുന്നു വിലയിരുത്തൽ.
എല്ലാ രാഷ്ട്രീയപാർട്ടികളോടും നിലപാട് ഇന്ന് അറിയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഒരു നിയമസഭാംഗമുള്ള പിള്ളയുടെ പാർട്ടി മുന്നണിയിലേക്ക് വരുന്നതിൽ ഘടകക്ഷികൾക്ക് എതിർപ്പുണ്ടായിരുന്നില്ല. ശബരിമല വിഷയത്തിൽ സിപിഎമ്മിനെ പിൻതുണക്കുന്ന ബാലകൃഷ്ണപിള്ളയുടെ നിലപാടിൽ എൻ എസ് എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. വനിതാ മതിലിന് മുന്നോടിയായി പിള്ളയെ മുന്നണിയിലെത്തിച്ച് എൻ എസ് എസിന് രാഷ്ട്രീയമറുപടി നൽകണമെന്ന് അഭിപ്രായം സിപിഎം നേതാക്കൾക്കുണ്ട്. ഇതാണ് പിള്ളയ്ക്കും ഗണേശിനും മുന്നണി പ്രവേശനം സാധ്യമാക്കിയത്. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസും ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്ത് എത്തിക്കുമെന്നാണ് വിലയിരുത്തൽ. മുന്നണി പ്രവേശത്തിന് മുമ്പ് ശക്തിപ്രാപിക്കാൻ ശ്രമിക്കുന്ന എൽ.ജെ.ഡി സി.എംപിയിലെ ഒരു വിഭാഗത്തെ സ്വീകരിക്കുമെന്നാണ് സൂചന.
എൽ.ജെ.ഡിയും ജനതാദൾ-എസും തമ്മിലെ ലയനനീക്കം അഭിപ്രായവ്യത്യാസംമൂലം ഉപേക്ഷിച്ചിരുന്നു. വീരേന്ദ്രകുമാർ വിഭാഗത്തെ ഉൾക്കൊള്ളുന്നതിൽ സിപിഎമ്മിനോ സിപിഐക്കോ വൈഷമ്യമുണ്ടായിരുന്നില്ല.