കുവൈറ്റ് സിറ്റി: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ കുവൈറ്റ് പ്രവാസി മലയാളികളോടും, കുടുംബങ്ങളോടും കുവൈറ്റിലെ ഇടതു പുരോഗമന ജനാധിപത്യ സംഘടനകളുടെ കൂട്ടായ്മ അഭ്യർത്ഥിച്ചു. പ്രവാസികളുടെ സുരക്ഷയും പുനരധിവാസവും എൽഡിഎഫ് പ്രകടന പത്രിക ഉറപ്പു നൽകുന്നു. രാജ്യത്തു ആദ്യമായി പ്രവാസി വകുപ്പ് രൂപീകരിച്ചത് ഇടതുപക്ഷ സർക്കാരാണ്. ഗൾഫ് മേഖലയിൽ പണിയെടുക്കുന്ന 45 ലക്ഷത്തോളം മലയാളികളുടെ ക്ഷേമവും സുരക്ഷയും പുനരധിവാസവും എൽഡിഎഫ് സർക്കാരിനു മാത്രമേ ഉറപ്പാക്കാണ്ടൻ കഴിയൂ. കേരളത്തിലെ ഒരു കോടിയോളം വരുന്ന ഗൾഫ് മലയാളി കുടുംബങ്ങൾ, ഒരു നവകേരള സൃഷ്ടിക്കായി എൽഡിഎഫിനു വോട്ടു ചെയ്യുന്നുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങണ്ടൾ കുവൈറ്റിൽ സജീവമായി.

കുവൈറ്റിലെ ഇടതു പുരോഗമനജനാധിപത്യ വിശ്വാസികൾ കൂടി ചേർന്നു ജില്ലാ നിയോജകമണ്ഡലം കമ്മറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഫഹീൽ, സാൽമിയ, അബ്ബാസിയ മേഖലകൾ കേന്ദ്രികരിച്ച് വിപുലമായ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യ കൺവെൻഷൻ ഏപ്രിൽ 22 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മംഗഫ് കലാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കൂടാതെ ഭവനങ്ങളും, ക്യാമ്പുകളും സന്ദർശിച്ച് നാട്ടിലെ കുടുംബങ്ങളുടെ മുഴുവൻ വോട്ടുകളും എൽഡിഎഫിന് അനുകൂലമായി പോൾ ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉദ്ദേശിക്കുന്നു.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള കഴിയുന്നത്ര പ്രവാസികൾ നാട്ടിലെത്തി വോട്ടു രേഖപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു വരുന്നു. അഴിമതി രഹിതവും, വർഗീയ ഫാസിസ്റ്റ് ശക്തികൾതിരായുള്ള പോരാട്ടത്തിന് ശക്തിപകരാനും ഇടത് ജനാധിപത്യ ശക്തികൾക്ക് കരുത്തുപകാരാനും ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ഉപയോഗപ്പെടുത്തണമെന്നും നേതാക്കൾ പത്ര സമ്മേളനത്തിൽ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി കൺവീനർ എൻ.അജിത്കുമാർ, സമിതി അംഗങ്ങളായ സത്താർ കുന്നിൽ, സാബു.എം.പീറ്റർ, സുനിൽ.പി.ആന്റണി, ശരീഫ് താമരശ്ശേരി, ആർ.നാഗനാഥൻ, സി.കെ. നൗഷാദ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.