- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്ച കേരളത്തിലെ ഹർത്താൽ പുലർച്ച ആറു മണി മുതൽ രാത്രി ആറു മണിവരെ; പന്ത്രണ്ട് മണിക്കൂർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഇടതുപക്ഷം; പെട്രോൾ വിലവർദ്ധനവിന് കോൺഗ്രസും ബിജെപിയും ഒരു പോലെ ഉത്തരവാദികളെന്ന് സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ; എൽഎഡിഎഫ് ഹർത്താലിന് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധമില്ലെന്നും വിശദീകരണം
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് 12 മണിക്കൂർ ഹർത്താൽ നടത്താനുറച്ച് എൽഡിഎഫ്. പെട്രോൾ വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് ഭാരത് ബന്ദ് തിങ്കളാഴ്ച നടത്തുന്നുണ്ട്. ഇതിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ബന്ദിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെയാണ് ബന്ദ് നടത്താൻ തീരുമാനിച്ചത്. എന്നാൽ എൽഡിഎഫ് കോൺഗ്രസ്സിൽ നിന്നും വിട്ടു നിന്ന് 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാണ് ഇക്കാര്യം ആദ്യം പ്രത്യക്ഷപെട്ടത്. ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തുവാൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോഴാണ് 12 മണിക്കൂർ ഹർത്താൽ കേരളത്തിൽ നടത്തുമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിലെ പ്രചരണം ശരിയാണെന്നും ആനാവൂർ മറുനാടനോട് പറഞ്ഞു. കോൺഗ്രസ്സാണ് പെട്രോൾ വിലവർദ്ധനവ് നടത്താൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയത്. വില നിയന്ത്രണത്തിനുള്ള എല്ലാ അധികാരങ്ങളും സർക്കാരിൽ നിന്നും എടു
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് 12 മണിക്കൂർ ഹർത്താൽ നടത്താനുറച്ച് എൽഡിഎഫ്. പെട്രോൾ വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് ഭാരത് ബന്ദ് തിങ്കളാഴ്ച നടത്തുന്നുണ്ട്. ഇതിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ബന്ദിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെയാണ് ബന്ദ് നടത്താൻ തീരുമാനിച്ചത്. എന്നാൽ എൽഡിഎഫ് കോൺഗ്രസ്സിൽ നിന്നും വിട്ടു നിന്ന് 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലാണ് ഇക്കാര്യം ആദ്യം പ്രത്യക്ഷപെട്ടത്. ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തുവാൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോഴാണ് 12 മണിക്കൂർ ഹർത്താൽ കേരളത്തിൽ നടത്തുമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിലെ പ്രചരണം ശരിയാണെന്നും ആനാവൂർ മറുനാടനോട് പറഞ്ഞു.
കോൺഗ്രസ്സാണ് പെട്രോൾ വിലവർദ്ധനവ് നടത്താൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയത്. വില നിയന്ത്രണത്തിനുള്ള എല്ലാ അധികാരങ്ങളും സർക്കാരിൽ നിന്നും എടുത്തു മാറ്റിയ കോൺഗ്രസ്സിനോടൊപ്പം ഹർത്താൽ നടത്താൻ പാർട്ടിക്ക് കഴിയില്ല. പെട്രോളിനും ഡീസലിനും വിലവർദ്ധിപ്പിക്കാനുള്ള നയം തീരുമാനിച്ചത് കോൺഗ്രസ്സിന്റെ ഭരണകാലത്താണ്. കോൺഗ്രസ്സ് തുടങ്ങി വച്ച് ഈ നയത്തിനെതിരാണ് ഇടത്പക്ഷം. അതിനാലാണ് സിപിഎം-സിപിഐ സംയുക്തമായി കേരളത്തിൽ 12 മണിക്കൂർ ഹർത്താൽ നടത്താൻ തീരുമാനിച്ചതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. കൂടാതെ ഈ നയം എത്രയും വേഗം എടുത്തു കളഞ്ഞ് സർക്കാർ നിയന്ത്രണത്തിൽ തന്നെ വിലവർദ്ധനവ് കൊണ്ടുവരണമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. മറ്റ് പ്രതിപക്ഷ പാർട്ടികളും സഹകരിക്കും. പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരണമെന്നും ആവശ്യമുന്നയിച്ചാണ് ബന്ദ്. രാവിലെ 9 മുതൽ വൈകിട്ട് മൂന്നുമണിവരെയാണ് ബന്ദ്. വാഹനങ്ങൾ തടയില്ല. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും.
പ്രതിപക്ഷ കക്ഷികൾ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ്. പെട്രോൾ ഡീസൽ വിലയിൽ വൻ വർധനയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ആഗോള സാഹചര്യങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്രസർക്കാർ വാദം.
കേരളത്തിൽ നടത്തുന്ന ഹർത്താലിൽ അവശ്യ സർവ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങൾ തടയില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേ സമയം പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഈ വിലവർദ്ധനവ് ഏറെ ദുരിതത്തിലാക്കുന്നുണ്ട്.