തൃശൂർ: തൃശൂർ കോർപ്പറേഷനിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സീറ്റ് വിഭജനം പൂർത്തിയായി. 40 സീറ്റുകളിൽ സിപിഐ(എം) മത്സരിക്കും. ഒൻപതു സീറ്റിൽ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കും. സിപിഐ(എം) പിന്തുണയുള്ള രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥികൾ കൂടി മത്സര രംഗത്തുണ്ടാകും. ബാക്കിയുള്ള നാലു സീറ്റുകളിൽ ഘടകകക്ഷികൾ മത്സരിക്കും.