- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചാരണത്തിൽ വൻ മുന്നേറ്റം; നേതാക്കളുടെ വാചകപ്പിശകുകൾ മാത്രം കല്ലുകടി; 9 ജില്ലകളിൽ എൽഡിഎഫ് മേൽക്കെ; എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും കനത്ത പോരാട്ടം; മലപ്പുറത്ത് പ്രതീക്ഷ അടിയൊഴുക്കുകളിൽ: സിപിഐ(എം) വിലയിരുത്തൽ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്താകെ നിറഞ്ഞുനിന്ന തീപാറും പ്രചാരണങ്ങൾ കൊടുമ്പിരി കൊള്ളവെ മലപ്പുറം,എറണാംകുളം, കോട്ടയം, ഇടുക്കി, വയനാട് ഒഴികെയുള്ള 9 ജില്ലകളിലും എൽ.ഡി.എഫിന് വൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് സിപിഐ.എം വിലയിരുത്തൽ.ഇന്നലെ പാർട്ടി ജനറൽസെക്രട്ടറി സീതാറാംയെച്ചൂരി അടക്കമുള്ളവർ പങ്കെടുത്ത സിപിഐ.എമ്മിന്റെ അവയിലബിൾ സെക്രട്ടറിയേറ്റാണ് വിജയസാധ്യത വിലയിരുത്തിയത്.ഇതേ അജണ്ട മാറാതെ തുടരുകയാണെങ്കിൽ 90 സീറ്റിന് മുകളിലുള്ള വിജയം പാർട്ടിക്കു ഉണ്ടാകുമെന്ന് സൈബർ മേഖലയിലടക്കം വൻ കാമ്പയിൽ നടത്തുന്ന സിപിഐ.എം മീഡിയാ സെല്ലും വിലയിരുത്തി. കണ്ണൂർ, കോഴിക്കോട്, പാലക്കാട്,തൃശൂർ, ആലപ്പുഴ, കൊല്ലം, ജില്ലകളിൽ ഭരണവിരുദ്ധ വികാരം വഴി ഇടതു തരംഗംതന്നെയാണ് നിലനിൽക്കുന്നതെന്ന് സിപിഐ.എം വിലയിരുത്തി. എൻ.ഡി.എയുടെ സാന്നിധ്യത്തിലൂടെ ത്രികോണ പ്രതീതി ഉയർന്നിരിക്കയാണെിലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും, കാസർകോട്ടും നല്ല വിജയം ഉണ്ടാക്കാൻ കഴിയും. എന്നാൽ ഇടുക്കിയിലും, എറണാംകളുത്തും, കോട്ടയത്തും , വയനാട്ടിലും ഇഞ്ചോടിഞ്ച് പോരാട്ട
തിരുവനന്തപുരം: സംസ്ഥാനത്താകെ നിറഞ്ഞുനിന്ന തീപാറും പ്രചാരണങ്ങൾ കൊടുമ്പിരി കൊള്ളവെ മലപ്പുറം,എറണാംകുളം, കോട്ടയം, ഇടുക്കി, വയനാട് ഒഴികെയുള്ള 9 ജില്ലകളിലും എൽ.ഡി.എഫിന് വൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് സിപിഐ.എം വിലയിരുത്തൽ.ഇന്നലെ പാർട്ടി ജനറൽസെക്രട്ടറി സീതാറാംയെച്ചൂരി അടക്കമുള്ളവർ പങ്കെടുത്ത സിപിഐ.എമ്മിന്റെ അവയിലബിൾ സെക്രട്ടറിയേറ്റാണ് വിജയസാധ്യത വിലയിരുത്തിയത്.ഇതേ അജണ്ട മാറാതെ തുടരുകയാണെങ്കിൽ 90 സീറ്റിന് മുകളിലുള്ള വിജയം പാർട്ടിക്കു ഉണ്ടാകുമെന്ന് സൈബർ മേഖലയിലടക്കം വൻ കാമ്പയിൽ നടത്തുന്ന സിപിഐ.എം മീഡിയാ സെല്ലും വിലയിരുത്തി.
കണ്ണൂർ, കോഴിക്കോട്, പാലക്കാട്,തൃശൂർ, ആലപ്പുഴ, കൊല്ലം, ജില്ലകളിൽ ഭരണവിരുദ്ധ വികാരം വഴി ഇടതു തരംഗംതന്നെയാണ് നിലനിൽക്കുന്നതെന്ന് സിപിഐ.എം വിലയിരുത്തി. എൻ.ഡി.എയുടെ സാന്നിധ്യത്തിലൂടെ ത്രികോണ പ്രതീതി ഉയർന്നിരിക്കയാണെിലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും, കാസർകോട്ടും നല്ല വിജയം ഉണ്ടാക്കാൻ കഴിയും. എന്നാൽ ഇടുക്കിയിലും, എറണാംകളുത്തും, കോട്ടയത്തും , വയനാട്ടിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.മലപ്പുറത്ത് യു.ഡി.എഫിന് മേൽക്കെയുണ്ടെങ്കിലും അവസാനഘട്ടത്തിലെ അടിയൊഴുക്കുകളിൽ ഇടതുക്യാമ്പ് പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
നേതാക്കളുടെ ഒഴിവാക്കാമായിരുന്ന ആദ്യഘട്ടത്തിലെ വാചകപ്പിശകുകൾ മാറ്റിനിർത്തിയാൽ തെരഞ്ഞെടുപ്പ് അജണ്ട നിർണയിക്കുന്നതായിരുന്നു പ്രചാരണ നായകരുടെ ഇടപെടൽ എന്ന വിലയിരുത്തലിലാണ് സിപിഐ.എം കേന്ദ്രനേതൃത്വം. ബിജെപി ബി.ഡി.ജെ.എസ് സഖ്യം വൻപ്രചാരണം അഴിച്ചുവിടുന്നുണ്ടെങ്കിലും എൽ.ഡി.എഫിനേക്കാൾ അത്ബാധിക്കുക യു.ഡി.എഫിനെയാണ്.പെരുമ്പാവൂരിലെ ജിഷയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്നുണ്ടായ വിവാദങ്ങളും സർക്കാറിന്റെ പ്രതിഛായ ഒന്നുകൂടി മോശമാക്കിയതായും സിപിഐ.എം വിലയിരുത്തി.ഇതുസംബന്ധിച്ച് പ്രാദേശിക നേതൃത്വത്തിനെതിരെ ഉയർന്നുവന്ന പ്രചാരണങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പരിഹരിക്കപ്പെടണം.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേതുപോലെ ഇത്തവണയും വി എസ് ആയിരുന്നു സിപിഐ.എമ്മിന്റെ പ്രചാരണ നായകൻ. ഏപ്രിൽ 20ന് കാസർകോട്ട് നിന്നാരംഭിച്ച് മെയ് മൂന്നിന് തിരുവനന്തപുരത്താണ് വി.എസിന്റെപ്രചാരണ പരിപാടി സമാപിച്ചത്. ധർമടത്ത് പിണറായിക്കും തൃപ്പൂണിത്തുറയിൽ എം. സ്വരാജിനും ഉടുമ്പൻചോലയിൽ എം.എം. മണിക്കും വേണ്ടി വി എസ് വോട്ട് അഭ്യർത്ഥിച്ചതോടെ സിപിഐ.എമ്മിലെ ആഭ്യന്തര വൈരുധ്യങ്ങളിൽ കാതോർത്തിരുന്ന യു.ഡി.എഫ്, എൻ.ഡി.എ കക്ഷികൾക്ക് നിരാശരാകേണ്ടിവന്നു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫിനുമെതിരെ അഴിമതി, വിലക്കയറ്റം, വർഗീയത, സ്ത്രീപീഡനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയത് വി എസ് ആയിരുന്നു. അതേസമയം സ്വന്തം മണ്ഡലമായ മലമ്പുഴയിൽ പാർട്ടിക്കുള്ളിലും പുറത്തുമുണ്ടായ ചില അടിയൊഴുക്കുകളും വി.എസിനെയും പാർട്ടിയെയും അലോസരപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. അത് പരിഹരിക്കാൻ നേതൃത്വം ഇടപെട്ടെങ്കിലും കാര്യങ്ങൾക്ക് നേരിട്ട് ചുക്കാൻ പിടിക്കാൻ വോട്ടെടുപ്പിന്റെ തലേന്നുവരെ ഇനി അദ്ദേഹം മണ്ഡലത്തിൽ തന്നെയുണ്ടാവും.
പിണറായി കൂടി പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത് പാർട്ടിക്ക് ഇരട്ടി നേട്ടമായെന്നും വിലയിരുത്തുന്നു. കാസർകോട് ജില്ലയിലെ പര്യടനത്തോടെ പിണറായിയുടെ പ്രചാരണ പരിപാടി വെള്ളിയാഴ്ച അവസാനിച്ചു. എം.എ. ബേബി മാത്രമാണ് സംസ്ഥാന നേതാക്കളിൽ ഇനി പ്രചാരണരംഗത്തുണ്ടാവുക. മെയ് 13 വരെ അദ്ദേഹം തുടരും.
വി.എസും പിണറായിയും ഇനി തങ്ങളുടെ മണ്ഡലത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇനി അണിയറയിൽ സജീവമാവും. ദേശീയ നേതാക്കളിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സർക്കാർ, ബൃന്ദാ കാരാട്ട്, എ.കെ. പത്മനാഭൻ, ബി.വി. രാഘവ ലു, ഹനന്മൊള്ള, സുഭാഷിണി അലി, അശോക് ധാവളെ, സുധ സുന്ദരരാമൻ, യൂസഫ് തരിഗാമി, ശ്രീരാമ റെഡ്ഡി എന്നിവരാണ് ഇനിയുള്ള സിപിഐ.എം പ്രചാരണത്തിന് നേതൃത്വം നൽകുക.