- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം; ഫലമറിഞ്ഞ ഒമ്പതിൽ ഏഴും സീറ്റും ഇടതു മുന്നണിക്ക്; ഒരു സീറ്റിൽ മാണി കോൺഗ്രസിന് വിജയം
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. ഫലമറിഞ്ഞ ഒമ്പതിൽ ഏഴ് സീറ്റും എൽഡിഎഫ് വിജയിച്ചു. ഒന്ന് യുഡിഎഫ് നേടി. യുഡിഎഫിന്റെ ഒരു സിറ്റിങ്ങ് വാർഡിൽ കേരള കോൺഗ്രസ് മാണി വിഭാഗം വിജയിച്ചു. തിരുവനന്തപുരം പനവൂർ പഞ്ചായത്തിലെ മീൻനിലം വാർഡിൽ ബി സുലോചന (സിപിഐ എം), വിജയിച്ചു. മുൻ എൽഡിഎഫ് അംഗം സുനിത രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ഷീജ (യുഡിഎഫ്), പ്രിത (ബിജെപി) എന്നിവരാണ് തോറ്റത്്. കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ വാർഡിൽ ഐ മൻസൂർ (സിപിഐ), വിജയിച്ചു.പഞ്ചായത്ത് പ്രസിഡന്റും സിപിഐ അംഗവുമായിരുന്ന എച്ച് അബ്ദുൽഖാദിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. മാമ്പഴത്തറ സലിം(യുഡിഎഫ്),ഉത്തമൻ (ബിജെപി). എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. 163 വോട്ടാണ് ഭൂരിപക്ഷം. കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് മൂന്നിലവ് വാർഡിലാണ് യുഡിഎഫിന് സിറ്റിങ്ങ് സീറ്റിൽ കേരളകോൺഗ്രസ് എം വിജയിച്ചത്. ആന്റോആന്റണി എം പിയുടെ സഹോദരൻ ജയിംസ് ആന്റണി മരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ജോയി ജോർജ
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. ഫലമറിഞ്ഞ ഒമ്പതിൽ ഏഴ് സീറ്റും എൽഡിഎഫ് വിജയിച്ചു. ഒന്ന് യുഡിഎഫ് നേടി. യുഡിഎഫിന്റെ ഒരു സിറ്റിങ്ങ് വാർഡിൽ കേരള കോൺഗ്രസ് മാണി വിഭാഗം വിജയിച്ചു. തിരുവനന്തപുരം പനവൂർ പഞ്ചായത്തിലെ മീൻനിലം വാർഡിൽ ബി സുലോചന (സിപിഐ എം), വിജയിച്ചു. മുൻ എൽഡിഎഫ് അംഗം സുനിത രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ഷീജ (യുഡിഎഫ്), പ്രിത (ബിജെപി) എന്നിവരാണ് തോറ്റത്്.
കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ വാർഡിൽ ഐ മൻസൂർ (സിപിഐ), വിജയിച്ചു.പഞ്ചായത്ത് പ്രസിഡന്റും സിപിഐ അംഗവുമായിരുന്ന എച്ച് അബ്ദുൽഖാദിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. മാമ്പഴത്തറ സലിം(യുഡിഎഫ്),ഉത്തമൻ (ബിജെപി). എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. 163 വോട്ടാണ് ഭൂരിപക്ഷം.
കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് മൂന്നിലവ് വാർഡിലാണ് യുഡിഎഫിന് സിറ്റിങ്ങ് സീറ്റിൽ കേരളകോൺഗ്രസ് എം വിജയിച്ചത്. ആന്റോആന്റണി എം പിയുടെ സഹോദരൻ ജയിംസ് ആന്റണി മരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ജോയി ജോർജ്ാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് യുഡിഎഫാണ്.
എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്ത് നെയ്ത്തുശാലപ്പടി വാർഡ് ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ സാജു ജോർജ് വിജയിച്ചു. മെമ്പറായിരുന്ന സിപിഐ എമ്മിലെ സന്തോഷ് ഓലിനാൽ ജോലി കിട്ടിപോയതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിലെ അനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്.
തൃശൂർ കോർപ്പറേഷനിൽ തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി. ജോർജ് ചാണ്ടി വിജയിച്ചു. കോൺഗ്രസ് അംഗം ജോസി ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോസഫ് മാളിയേക്കലായിരുന്നു.. അന്തരിച്ച ജോസി ചാണ്ടിയുടെ മകനാണ് ജോർജ് ചാണ്ടി.
തൃശൂർ അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ സുനിത ഷാജു(എൽഡിഎഫ്) വിജയിച്ചു. സിപിഐയിലെ വൽസല തങ്കപ്പന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സുമ ആന്റോ (യുഡിഎഫ്), രഞ്ജിനി ജിനേഷ് (ബിജെപി) എന്നിവരാണ് തോറ്റത്. തൃശൂർ വാടാനപ്പിള്ളി 15ാം വാർഡിൽ സിപിഐഎമ്മിലെ സി വി ആനന്ദൻ വിജയിച്ചു. സിപിഐ എം അംഗം കെഎസ് ഉണ്ണികൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. സി എസ് സുവിൻ (യുഡിഎഫ്) കെ എസ് ഷിജു(ബിജെപി) സി എ ഉഷാകുമാരി(വെൽഫെയർ പാർട്ടി) എന്നിാവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ.
തൃശൂർ പുത്തൻച്ചിറ 9ാം വാർഡിൽ് എൽഡിഎഫ് വിജയിച്ചു. സിപിഐയിലെ പി എം മഹേഷാണ് വിജയിച്ചത്. സിപിഐ അംഗം മോഹനന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് പി സി ബാബു (യുഡിഎഫ്) സതീഷ്‌കുമാർ(ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.
മലപ്പുറം അരീക്കോട് ഗ്രാമപഞ്ചായത്ത് താഴത്തങ്ങാടി വാർഡിൽ കെ രതീഷ് (സിപിഐ എം), വിജയിച്ചു. സിപിഐ എമ്മിന്റെ പഞ്ചായത്തംഗമായ സി വാസു പബ്‌ളിക്ക് പ്രോസിക്യൂട്ടർ ആയതിനാൽ രാജിവച്ച ഒഴിവിലേക്കായിരുന്ന്ു ഉപതെരഞ്ഞെടുപ്പ്. എൻ എം രാജനെ(യുഡിഎഫ്- മുസ്‌ളിം ലീഗ്). 148 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വയനാട് പനമരം ബ്‌ളോക്ക് പഞ്ചായത്ത് പാക്കം വാർഡിൽ കോൺഗ്രസിലെ മണി ഇല്ലിയമ്പത്ത് വിജയിച്ചു, എൽഡിഎഫിലെ ഇ എ ശങ്കരനാണ് (സിപിഐ എം) രണ്ടാമത്. തമ്പി കണ്ടാമല (ബിജെപി)യും മത്സരിച്ചു.
പതിനൊന്ന് തദ്ദേശസ്വയം ഭരണ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മറ്റിടങ്ങളിൽ വോട്ടെണ്ണൽ തുടരുന്നു. 5 ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത് വാർഡുകളിലും തൃശൂർ കോർവേഷൻ വാർഡിലും പനമരം ബ്‌ളോക്ക് പഞ്ചായത്ത് വാർഡിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.