- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി സൗഹൃദ വികസനോന്മുഖ ശ്രേഷ്ഠ നഗരമായി കോഴിക്കോടിനെ ഉയർത്തും; നഗര ഗതാഗതത്തിന് നൂതന സംവിധാനം; ശുദ്ധജലം നഗരത്തിന്റെ അവകാശം; . കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു
കോഴിക്കോട്: തുടർച്ചയായി എൽഡിഎഫ് ഭരിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട് കോർപറേഷനിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്തു. സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ സംവിധായകൻ രഞ്ജിതിന് നൽകിയാണ് പ്രകാശനം ചെയ്തത്.
കേരളത്തിലെ രണ്ടാമത്തെ മുൻസിപൽ കോർപ്പറേഷനായി രൂപീകരിച്ച കോഴിക്കോടിന്റെ സമഗ്ര പുരോഗതിക്കുതകുന്ന നിരവധിയായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.നിലവിലെ കൗൺസിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച ലക്ഷ്യമിടുന്ന പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്.
നഗരഗതാഗതത്തിന് നൂതന സംവിധാനം, ശാസ്ത്രീയമായ അഴുക്ക്ചാൽ സംവിധാനം, പ്രഭാപൂരിതമായ കോഴിക്കോട്, ശുദ്ധജലം നഗരത്തിന്റെ അവകാശം , ശുചിത്വ സുന്ദര കോഴിക്കോട് തുടങ്ങി നിരവധി പദ്ധതികൾ പ്രകടന പത്രികയിൽ ഉൾപ്പെടുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം, എം വി ശ്രേയാംസ് കുമാർ എം പി ഉൾപ്പെടെയുള്ള നേതാക്കളും പ്രകാശന ചടങ്ങിൽ പങ്കെടുത്തു
ഇന്നത്തേത് മാത്രമല്ല, വർഷങ്ങൾക്കപ്പുറത്തേക്കുള്ള വികസനസങ്കൽപ്പം മുന്നോട്ടുവയ്ക്കുന്ന എൽഡിഎഫിനെ ജനങ്ങൾ ഏറ്റെടുക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. കവലകളിൽ നിർദേശപെട്ടി സ്ഥാപിച്ച് അതിലൂടെ അഭിപ്രായങ്ങൾ ശേഖരിച്ച് ജനാധിപത്യപരമായ രീതിയിലാണ് പ്രകടന പത്രിക തയ്യാറാക്കിയത്. കോഴിക്കോട്ടെ മുഴുവൻ ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും നഗരത്തിന്റെ വികസനത്തിനും വഴിവയ്ക്കുന്ന പദ്ധതികളാണ് പത്രികയിലുള്ളത്.
മാലിന്യ സംസ്‌കരണം, കായികമേഖല, ഡിജിറ്റലൈസേഷൻ, വ്യാപാര മേഖല തുടങ്ങിയവയെല്ലാം അഭിമുഖീകരിക്കാൻ ശേഷിയുള്ള പത്രികയാണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്.കോഴിക്കോടിന്റെ പ്രതിനിധികളാവാൻ ശേഷിയുള്ളവരാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥികളെന്നും എളമരം കരീം പറഞ്ഞു.