- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്തല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ എൽഡിഎഫ്; വിഴിഞ്ഞം കരാർ ഒപ്പിടുന്നത് ബഹിഷ്‌കരിക്കാനും ഇടതുമുന്നണി തീരുമാനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തിയില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ എൽഡിഎഫിന്റെ തീരുമാനം. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒക്‌ടോബറിന് ശേഷം ഒരു ദിവസം പോലും തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ അനുവദിക്കില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തിയില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ എൽഡിഎഫിന്റെ തീരുമാനം. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒക്‌ടോബറിന് ശേഷം ഒരു ദിവസം പോലും തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ അനുവദിക്കില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിഷേധ സൂചകമായി ഈ മാസം 20ന് ഇടതുപക്ഷം പഞ്ചായത്ത് കേന്ദ്രങ്ങളിൽ ധർണ നടത്തും.
2010ലെ വാർഡ് വിഭജനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്. വാർഡ് വിഭജനത്തിൽ സർക്കാർ നിലപാട് ലീഗിനെ തൃപ്തിപ്പെടുത്താനാണെന്നും പ്രതിപക്ഷം ആരോപിച്ചു. തദേശതിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കും. ഈ മാസം 20ന് പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താനും അടിയന്തര എൽഡിഎഫ് യോഗം തീരുമാനിച്ചു. വാർഡ് വിഭജനത്തിൽ പക്ഷപാതിത്വമുണ്ടെന്നും സാമുദായികാടിസ്ഥാനത്തിൽ വാർഡ് വിഭജനം നടക്കുന്നുവെന്നും ഇടതുപക്ഷം നേരത്തെ തന്നെ ആരോപിച്ചിരുന്നു.
വിഴിഞ്ഞം കരാർ ഒപ്പിടുന്നത് ബഹിഷ്‌കരിക്കാനും ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വിഴിഞ്ഞം കരാർ നൽകിയ അദാനി ഗ്രൂപ്പുമായുള്ള ഇടപാട് സുതാര്യമല്ലെന്ന് ആരോപിച്ചാണ് കരാർ ഒപ്പിടുന്ന പരിപാടി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അശാസ്ത്രീയമായ വാർഡ് വിഭജനവും മുനിസിപ്പിലാറ്റി, കോർപ്പറേഷൻ വിഭജനങ്ങളും തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം ജനാധിപത്യവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയുമാണെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും വ്യക്തമാക്കി.
ഒരു വർഷം മുൻപ് ആരംഭിക്കേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയകളിൽ സർക്കാർ വീഴ്ച വരുത്തിയിരിക്കുകയാണ്. സാമുദായിക അടിസ്ഥാനത്തിൽ രാഷ്ട്രീയ നേട്ടത്തിനായാണ് സർക്കാർ അശാസ്ത്രീയമായി പഞ്ചായത്ത് വാർഡുകൾ വിഭജിച്ചതും, കോർപ്പറേഷനുകൾ മുനിപ്പിലാറ്റികളാക്കിയതും. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താതെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണം അഡ്‌മിനിസ്‌ട്രേറ്റർമാരുടെ കൈകളിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്. സാമുദായിക അടിസ്ഥാനത്തിലുള്ള ഇത്തരം വിഭജനം ഗുരുതരപ്രത്യാഘാതങ്ങൾക്ക് കാരണമാകും. കേരളത്തിലെ മതേതര കാഴ്ചപാടിനേയും സഹിഷ്ണുതയുടേയും തകർച്ചയ്ക്ക് ഇത് കാരണമാകും.
യുഡിഎഫിൽ തന്നെ ഒരു വിഭാഗം എതിർത്തിട്ടും ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ താത്പര്യത്തിന് വഴങ്ങിയാണ് സർക്കാർ വിഭജനം റദ്ദാക്കിയ നടപടി കോടതിയിൽ ചോദ്യം ചെയ്യുന്നത്. അധികാരവികേന്ദ്രീകൃത പ്രക്രിയയെ തകർക്കാനുള്ള ഇത്തരത്തിലുള്ള നീക്കം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അംഗീകരിക്കില്ല. വിജഭനത്തിനെതിരെ നിയമപരമായി നടപടികൾ കൈക്കൊള്ളണമെങ്കിൽ എൽഡിഎഫ് നിയമത്തിന്റെ സഹായം തേടുമെന്നും വൈക്കം വിശ്വൻ പറഞ്ഞു.