- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് കുമാർ ഇടത് സീറ്റ് ഉറപ്പിച്ചു; പിള്ളയ്ക്ക് സീറ്റ് നൽകില്ലെന്നും ഉറപ്പായി; കോടിയേരിയിൽ വിശ്വസിച്ച് പ്രതീക്ഷ കൈവിടാതെ പിസി ജോർജ്; ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് പരിഗണിച്ച് ജോർജിനെ ഒഴിവാക്കാൻ ഏകദേശ ധാരണയായതായി സൂചന
കൊട്ടാരക്കര: യുഡിഎഫിൽ നിന്ന് പിണങ്ങി വന്നവരിൽ കെബി ഗണേശ് കുമാറിന് പത്തനാപുരത്ത് പിന്തുണ നൽകാൻ ഇടുതു പക്ഷത്ത് ഏകദേശ ധാരണ. എന്നാൽ കേരളാ കോൺഗ്രസ് ബിയുടെ ചെയർമാനായ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് സീറ്റ് നൽകില്ല. അച്ഛനും മകനും സീറ്റ് കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. കൊല്ലത്ത് ഇരവിപുരത്തോ ചവറയിലോ മത്സരിക്കാമെന്ന് ബാലകൃഷ്ണ
കൊട്ടാരക്കര: യുഡിഎഫിൽ നിന്ന് പിണങ്ങി വന്നവരിൽ കെബി ഗണേശ് കുമാറിന് പത്തനാപുരത്ത് പിന്തുണ നൽകാൻ ഇടുതു പക്ഷത്ത് ഏകദേശ ധാരണ. എന്നാൽ കേരളാ കോൺഗ്രസ് ബിയുടെ ചെയർമാനായ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് സീറ്റ് നൽകില്ല. അച്ഛനും മകനും സീറ്റ് കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. കൊല്ലത്ത് ഇരവിപുരത്തോ ചവറയിലോ മത്സരിക്കാമെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു. കൊട്ടാരക്കര സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ഇത് മനസ്സിലാക്കിയാണ് കൊട്ടാരക്കര വിട്ട് മറ്റൊരിടത്ത് മത്സരിക്കാമെന്ന ആശയവുമായി ബാലകൃഷ്ണ പിള്ള എത്തിയത്. എന്നാൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സീറ്റ് കൊടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ.
ഇതിനൊപ്പം പിസി ജോർജിന്റെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പിസി ജോർജിന്റെ കേരളാ കോൺഗ്രസ് സെക്യുലറുമായി നീക്ക് പോക്കുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ പൂഞ്ഞാറിൽ ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ സിപിഐ(എം) ജില്ലാ നേതൃത്വം എതിർക്കുന്നു. പ്രാദേശിക നേതാക്കൾക്കും ജോർജിനോട് താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ ജോർജിന്റെ കാര്യത്തിൽ തീരുമാനം വൈകുകയാണ്. ഏതായാലും പൂഞ്ഞാറിൽ ജോർജ് മത്സരിക്കില്ലെന്ന് ഉറപ്പാണെന്നാണ് സിപിഐ(എം) ജില്ലാ നേതൃത്വം ആവർത്തിക്കുന്നത്. എന്നാൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എല്ലാം ഉറപ്പ് നൽകിയതാണെന്ന് ജോർജും പറയുന്നു. ഈ പ്രതീക്ഷയിലാണ് ജോർജ് പൂഞ്ഞാറിൽ സജീവമായി നിൽക്കുന്നത്.
ഇതിനിടെയാണ് പത്തനാപുരത്ത് തന്നെ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി കെ.ബി ഗണേശ് കുമാർ രംഗത്ത് വന്നത്. പത്തനാപുരത്ത് നിന്ന് മാറി മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഗണേശ് കുമാർ പറഞ്ഞു. കഴിഞ്ഞ മൂന്ന് നിമയസഭാ തെരഞ്ഞെടുപ്പുകളിലും പ്രമുഖരായ സ്ഥാനാർത്ഥികളെ തന്നെയാണ് താൻ പരാജയപ്പെടുത്തിയത്. പത്തനാപുരത്തോട് വൈകാരികമായ അടുപ്പമാണ് തനിക്കുള്ളതെന്നും ഗണേശ് പറഞ്ഞു. പ്രമുഖരായ സ്ഥാനാർത്ഥികൾ തനിക്ക് എതിരെ മത്സരിച്ചിട്ടും ജനം തന്നെ കൈവിട്ടില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏത് മണ്ഡലത്തിലും മത്സരിക്കാൻ സന്നദ്ധനാണെങ്കിലും പത്തനാപുരത്ത് നിന്ന് മാറേണ്ട സാഹചര്യമില്ല-ഗണേശ് പറഞ്ഞു.
നേരത്തെ കേരളാ കോൺഗ്രസ് ബിക്ക് രണ്ട് സീറ്റ് കിട്ടുമെന്നും ഈ സാഹചര്യത്തിൽ ബാലകൃഷ്ണ പിള്ളയ്ക്കായി ഗണേശ് പത്തനാപുരം വിടുമെന്നും സൂചനയുണ്ടായിരുന്നു. കൊല്ലത്തെ ഏതെങ്കിലും സീറ്റിൽ ഗണേശ് മത്സരിക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇത്തരമൊരു നീക്കത്തെ അനുകൂലിക്കില്ലെന്ന് സിപിഐ(എം) ഗണേശനെ അറിയിച്ചിട്ടുണ്ട്. പത്തനാപുരത്ത് തന്നെ മത്സരിക്കണമെന്നും നിർദ്ദേശിച്ചു. ഇതോടെ ഗണേശുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ മാറുകയാണ്. എല്ലാ വിധ പിന്തുണയും ഗണേശിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ പത്തനാപുരത്ത് പ്രചരണങ്ങളിൽ ഗണേശ് സജീവമായി. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്നു പത്തനാപുരം. ഇതിനെ കോൺഗ്രസ് മുന്നണിക്ക് അനുകൂലമാക്കിയത് ഗണേശനാണ്.
പത്താനാപുരത്ത് നിന്ന് 2001ൽ സിപിഐ നേതാവ് പ്രകാശ് ബാബുവിനെ തോല്പിച്ചാണ് ഗണേശ് രാഷ്ടീയത്തിൽ സജീവമാകുന്നത്. എ കെ ആന്റണി മന്ത്രി സഭയിൽ ഗതാഗതമന്ത്രിയായിരുന്നു. 2003ൽ അച്ഛനായ ആർ.ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേശ്‌കുമാർ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭിയിൽ അംഗമായ ശേഷം ഈ സ്ഥാനം രാജിവച്ചു. കുടുംബ പ്രശ്‌നങ്ങൾ കാരണമാണ് രാജിയെങ്കിലും പത്തനാപുരത്ത് ഗണേശിന്റെ ജനപ്രിയത കുറഞ്ഞിട്ടില്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ഈ സഹചര്യത്തിലാണ് ഗണേശിന് പത്തനാപുരം നൽകുന്നത്. സിപിഐയ്ക്കും പൂർണ്ണ യോജിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതിന് പത്തനാപുരത്ത് നേട്ടമുണ്ടാക്കാനായി.
എന്നാൽ ബാലകൃഷ്ണ പിള്ളയ്ക്ക് എതിരായ വികാരം ഇപ്പോഴുമുണ്ട്. കൊട്ടാരക്കരയിൽ ആണെങ്കിൽ പോലും പിള്ളയ്ക്ക് ജയിക്കുക പ്രയാസമായിരിക്കും. ഈ സാഹചര്യത്തിലാണ് പിള്ളയ്ക്ക് സീറ്റ് നിഷേധിക്കുന്നത്.