- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ട്രോളർമാരുടെ ഇഷ്ട വാക്കായി; പിന്നാലെ പ്രതിപക്ഷ നേതാക്കളുടേയും; ദാ ഒടുവിൽ കോടതിയും ചോദിക്കുന്നു-ഇതാണോ ശരിയാക്കൽ; തെരഞ്ഞെടുപ്പിനെ നേരിടാൻ ഉണ്ടാക്കിയ ഹിറ്റ് മുദ്രാവാക്യം ഭരണത്തിൽ എത്തിയപ്പോൾ കളിയാക്കുന്നതിന്റെ പ്രയോഗം ആവുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഒന്നരവ വർഷം മുമ്പാണ് 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന വാചകം എല്ലാവരും ചർച്ച ചെയ്യാൻ തുടങ്ങിയത്. നാട്ടിപുറങ്ങളിൽ, ചായക്കടകളിൽ, ട്രെയിനിൽ, റെയിൽവേ സ്റ്റേഷനിൽ എല്ലായിടത്തും മുഴങ്ങുന്ന വാചകമായി അന്ന് മാറി. അന്ന് പുതിയ രീതിയിലുള്ള പ്രചാരണരീതികളിലൂടെ എൽഡിഎഫ് ആദ്യഘട്ടത്തിൽത്തന്നെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുകഴിഞ്ഞു. നവമാധ്യമങ്ങളും പരമ്പരാഗത രീതികളും ഒരുപോലെ ഉപയോഗപ്പെടുത്തി് എൽഡിഎഫിന്റെ പ്രചാരണം മുന്നേറി. 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന വാചകം ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് ബോർഡ്, ബാനർ, പോസ്റ്റർ എല്ലാം കേരളത്തിലുടനീളം ഇടതു പക്ഷം നിറച്ചു. അങ്ങനെ എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയിൽ ജനം പിണറായി സർക്കാരിനെ അധികാരത്തിലെത്തിച്ചു. അച്ഛാ ദിൻ-എന്ന പരമാർശത്തോടെ മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ മാതൃകയാണ് പിണറായിയും പിന്തുടർന്നത്. കൈരളി ടിവിയുടെ എംഡിയായ ജോൺ ബ്രിട്ടാസിന്റെ ആശയമാണ് ഇതെന്ന് വാദങ്ങളെത്തി. ഏതായാലും മൈത്രിയെന്ന ഏജൻസിയായിരുന്നു സിപിഎമ്മിന്റെ പ്രചരണത്തിന് ചുക്കാൻ പിടിച്ചത്. ഇ
തിരുവനന്തപുരം: ഒന്നരവ വർഷം മുമ്പാണ് 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന വാചകം എല്ലാവരും ചർച്ച ചെയ്യാൻ തുടങ്ങിയത്. നാട്ടിപുറങ്ങളിൽ, ചായക്കടകളിൽ, ട്രെയിനിൽ, റെയിൽവേ സ്റ്റേഷനിൽ എല്ലായിടത്തും മുഴങ്ങുന്ന വാചകമായി അന്ന് മാറി. അന്ന് പുതിയ രീതിയിലുള്ള പ്രചാരണരീതികളിലൂടെ എൽഡിഎഫ് ആദ്യഘട്ടത്തിൽത്തന്നെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുകഴിഞ്ഞു. നവമാധ്യമങ്ങളും പരമ്പരാഗത രീതികളും ഒരുപോലെ ഉപയോഗപ്പെടുത്തി് എൽഡിഎഫിന്റെ പ്രചാരണം മുന്നേറി. 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന വാചകം ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് ബോർഡ്, ബാനർ, പോസ്റ്റർ എല്ലാം കേരളത്തിലുടനീളം ഇടതു പക്ഷം നിറച്ചു. അങ്ങനെ എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയിൽ ജനം പിണറായി സർക്കാരിനെ അധികാരത്തിലെത്തിച്ചു.
അച്ഛാ ദിൻ-എന്ന പരമാർശത്തോടെ മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ മാതൃകയാണ് പിണറായിയും പിന്തുടർന്നത്. കൈരളി ടിവിയുടെ എംഡിയായ ജോൺ ബ്രിട്ടാസിന്റെ ആശയമാണ് ഇതെന്ന് വാദങ്ങളെത്തി. ഏതായാലും മൈത്രിയെന്ന ഏജൻസിയായിരുന്നു സിപിഎമ്മിന്റെ പ്രചരണത്തിന് ചുക്കാൻ പിടിച്ചത്. ഇവർ അത്യാവേശത്തോടെ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് വരും എല്ലാം ശരിയാക്കുമെന്ന വാചകം ജനമനസ്സിലെത്തിച്ചു. എന്നാൽ അധികാരത്തിലെത്തിയ ശേഷവും ഈ വാക്ക് കേരളീയർ എടുത്തുപയോഗിക്കുകയായിരുന്നു. അത് സർക്കാരിന് വിമർശിക്കാനായിരുന്നു. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ ട്രോളർമാർ കളിയാക്കാൻ ഈ വാചകം ഉപയോഗിച്ചു. ഓരോ ആരോപണം ഉയരുമ്പോഴും ഈ വാചകം സോഷ്യൽ മീഡിയയിൽ കളിയാക്കലിന് ഉപയോഗിക്കപ്പെട്ടു. ഇപ്പോൾ കോടതിയും സർക്കാരിനെ പരിഹസിക്കാൻ ഈ വാചകം ഉപയോഗിക്കുന്നു. ഇതും ചർച്ചായവുകയാണ്.
ജിഷ്ണുവിന്റെ അമ്മയെ ഡിജിപിയുടെ ഓഫീസിന്റെ മുന്നിൽ വലിച്ചിഴച്ചപ്പോഴായിരുന്നു ഈ പദം സർക്കാരിന് ഏറ്റവും തലവേദനയായത്. മകന്റെ വിയോഗം ദുഃഖമുള്ള അമ്മയേയും പിണറായി സർക്കാർ ശരിയാക്കിയെന്നതായിരുന്നു പ്രചരണം. ഇത് സർക്കാരിന് വലിയ തലവേദനയാവുകയും ചെയ്തു. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്നത് വെറു തോന്നലായിരുന്നുവെന്ന് കളിയാക്കി. സാധാരണക്കാർക്ക് സർക്കാരിലുള്ള പ്രതീക്ഷ നഷ്ടമായെന്ന് വ്യക്തമാക്കുന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. ഇങ്ങനെയെല്ലാം ഈ പരസ്യ വാചകത്തെ പിന്നീട് പലരും കളിയാക്കി. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന ക്യാമ്പയിനിനെ പരിഹസിച്ച് ട്രോൾ സജീവമായി. രണ്ടുകൊല്ലം മുമ്പ് ഇങ്ങനെ ഒരാള് വന്നു എല്ലാം ശരിയാകും എന്ന് പറഞ്ഞതാ... എന്ന പരിഹാസമായിരുന്നു ഇതിൽ പ്രധാനം.
ഇതിന് പുതിയ മാനം നൽകുന്നതാണ് കോടതിയുടെ കമന്റും. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരിൽ നിന്ന് ക്രിയാത്മകമായ ഇടപെടൽ ജനം പ്രതീക്ഷിക്കില്ലേ എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. ലൗഡെയിൽ റിസോർട്ട് ഒഴിപ്പിക്കലിന് അനുമതി നൽകിയ ഉത്തരവിലാണ് ഹൈക്കോടതി സർക്കാർ നടപടികളിലെ അതൃപ്തി വ്യക്തമാക്കിയത്. എല്ലാം ശരിയാകും എന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവരോടാണ് ഹൈക്കോടതിയൂടെ ഈ ചോദ്യം. മൂന്നാറിലേതടക്കം കയ്യേറ്റ വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകാത്തതിലാണ് കോടതിയുടെ അമർഷം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ഒട്ടേറെ വിധികൾ പുറത്തുവന്നിട്ടുണ്ട്. പക്ഷേ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇത് വല്ലാതെ ജാള്യതയുണ്ടാക്കുന്നകാര്യമാണ്.
ഒട്ടേറെ അധികരങ്ങളുള്ളവരാണ് റവന്യൂഉദ്യോഗസ്ഥർ. അവരിൽ പലരും കയ്യേറ്റക്കാരുമായി രഹസ്യധാരണയുണ്ടാക്കി പ്രവർത്തിക്കുന്നു. പരിസ്ഥിതിക്കും സമൂഹത്തിനും നാശമുണ്ടാക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ. നടപടികളിൽ നിന്ന് സർക്കാരിനെ തടയുന്ന ഒരിടപെടലും സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ ഉണ്ടായിട്ടില്ല. നടപടിയെടുക്കാൻ നിയമപരമായ അധികാരങ്ങൾ സർക്കാരിനുണ്ടു താനും എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇപെടലാണ് ആവശ്യമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഒഴിപ്പിക്കുന്നത് തടയണെന്ന ലൗഡെയിൽ റിസോർട്ട് ഉടമയടെ ആവശ്യത്തിൽ ഇടപെടാൻ ഒരു ന്യായവും കാണുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ ട്രോളർമാർക്ക് ഇടത് സർക്കാരിനെ എല്ലാം ശരിയാക്കുമെന്ന പേരിൽ കളിയാക്കാൻ മറ്റൊരു അവസരം കൂടി ലഭിച്ചു.
ലൗ ഡെയ്ൽ റിസോർട്ട് വില്ലേജ് ഓഫിസ് ആക്കാനുള്ള ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി റിസോർട്ട് പൊതുതാൽപര്യത്തിന് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതിന് കോടതിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി അറിയിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ അത് ജനവിരുദ്ധമാവുമെന്നും കോടതി പറഞ്ഞു. ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന ലൗ ഡെയ്ൽ റിസോർട്ട് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയിരുന്നു.
ഇതിനെതിരേ പ്രാദേശിക രാഷ്ട്രീയനേതാക്കൾ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കുകയും ഒടുവിൽ ശ്രീറാമിനെ സബ് കലക്ടർ സ്ഥാനത്തുനിന്ന് സർക്കാർ നീക്കുകയും ചെയ്തതിനു പിന്നാലെയാണ് കോടതി ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിരിക്കുന്നത്.