- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം: ഫലമറിഞ്ഞ 18 സീറ്റുകളിൽ 12 എണ്ണത്തിലും എൽഡിഎഫിന് വിജയം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. ഫലമറിഞ്ഞ 18 സീറ്റുകളിൽ 12 എണ്ണത്തിലും എൽഡിഎഫ് വിജയിച്ചു. മലയിൻകീഴ് കൊറ്റംപള്ളി വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സ്ഥാനാർത്ഥി എ. സുരേഷ്‌കുമാർ വിജയിച്ചു. സിപിഐ(എം).മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സുരേഷ്‌കുമാർ 197 വോട്ടിന്റെ ഭൂരിപക്ഷ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. ഫലമറിഞ്ഞ 18 സീറ്റുകളിൽ 12 എണ്ണത്തിലും എൽഡിഎഫ് വിജയിച്ചു. മലയിൻകീഴ് കൊറ്റംപള്ളി വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സ്ഥാനാർത്ഥി എ. സുരേഷ്‌കുമാർ വിജയിച്ചു. സിപിഐ(എം).മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സുരേഷ്‌കുമാർ 197 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കൊറ്റംപള്ളി വാർഡ് അംഗം ബിനുവിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സ്വതന്ത്രയുൾപ്പെടെ അഞ്ച് സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു. ഈ ഫലത്തോടെ മാറനല്ലൂർ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് ഉറപ്പായി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എൻ. ഭാസുരാംഗൻ പഞ്ചായത്ത് പ്രസിഡന്റാകാനാണ് സാധ്യത. ഭരണ പക്ഷത്തും പ്രതിപക്ഷത്തും 9 അംഗങ്ങൾ വീതമാണ് നേരത്തെയുണ്ടായിരുന്നത്. കൊറ്റംപള്ളി വാർഡ് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ എൽ.ഡി.എഫിന് 10 അംഗങ്ങളായി.
തൃശൂർ ജില്ലയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും രണ്ട് സീറ്റുകൾ വീതം ലഭിച്ചു. പുത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എൽ.ഡി.എഫിലെ സുബിത ഉണ്ണികൃഷ്ണൻ 117 വോട്ടുകൾക്ക് വിജയിച്ചു. ചെറുതുരുത്തി വാർഡിൽ യു.ഡി.എഫിലെ അബ്ദുൾസലാം 155 വോട്ടുകൾക്ക് വിജയിച്ചു. അന്നമനട പഞ്ചായത്തിൽ എൽ.ഡി.എഫിലെ ഗീത ഉണ്ണികൃഷ്ണൻ 106 വോട്ടുകൾക്കും പുന്നയൂർക്കുളത്ത് യു.ഡി.എഫിലെ പ്രിയ ഗോപിനാഥ് എട്ട് വോട്ടുകൾക്കും ജയിച്ചു.
കോളയാട് പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും എൽഡിഎഫിന് ജയം. 144 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്റെ സുധീഷ്‌കുമാറാണ് വിജയിച്ചത്. പഞ്ചായത്തിലെ ഒന്നാം വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന്റെ ഭരണസമിതിയംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നേരത്തെ ഏഴ് - ഏഴ് എന്ന നിലയിലായിരുന്നു അംഗങ്ങളുടെ എണ്ണം. വിജയത്തെ തുടർന്ന് പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചു.
പാലക്കാട് വടകരപ്പതി പഞ്ചായത്തിലെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് എരുമകാരന്നൂർ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ കെ.ചിന്നസ്വാമിയാണ് ഇവിടെ വിജയിച്ചത്. പത്തനംതിട്ട ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടിടത്ത് എൽഡിഎഫിനും ഒരിടത്ത് യുഡിഎഫിനും ജയം. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫിലെ ബാബു ഏബ്രഹാം 58 വോട്ടിനു ജയിച്ചു. യുഡിഎഫിൽനിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
കോഴിക്കോട് എടച്ചേരി ഇരിങ്ങണ്ണൂർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സുനിൽകുമാർ വിജയിച്ചു. നാദാപുരം പഞ്ചായത്തിലെ കുറ്റിപ്പുറം വാർഡിൽ സിപിഐ(എം) സ്ഥാനാർഥി കെ.കെ.അനിൽ വിജയിച്ചു.