- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തു കഴക്കൂട്ടവും വർക്കലയും നെയ്യാറ്റിൻകരയും എൽഡിഎഫ് തിരിച്ചുപിടിച്ചു; ചവറയിൽ ഷിബുവും തൃപ്പൂണിത്തുറയിൽ കെ ബാബുവും തോറ്റു; വി എസ് ശിവകുമാർ ജയിച്ചു; ആറ്റിങ്ങലിൽ സത്യനും കണ്ണൂരിൽ ഇ പി ജയരാജനും ടി വി രാജേഷിനും ഭൂരിപക്ഷം 40,000നു മുകളിൽ
തിരുവനന്തപുരം: അട്ടിമറി വിജയവുമായി അഡ്വ. വി ജോയ് വർക്കലയിൽ ചെങ്കൊടി പാറിച്ചപ്പോൾ കഴക്കൂട്ടവും നെയ്യാറ്റിൻകരയും എൽഡിഎഫ് തിരിച്ചുപിടിച്ചു. 2386 വോട്ടിനാണ് വി ജോയ് നിലവിലെ എംഎൽഎ വർക്കല കഹാറിനെ തോൽപ്പിച്ചത്. 53102 വോട്ടാണ് വി ജോയ് നേടിയത്. കഹാർ 50716 വോട്ടിൽ ഒതുങ്ങി. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ 7347 വോട്ടിനാണ് ജയിച്ചത്. നിലവിലെ എംഎൽഎ എം എ വാഹിദ് മൂന്നാമതു പോയി. എൻഡിഎയുടെ വി മുരളീധരനാണ് രണ്ടാമത്. കടകംപള്ളി 50079 വോട്ടു നേടിയപ്പോൾ മുരളീധരൻ 43732 വോട്ടു നേടി. നെയ്യാറ്റിൻകരയിൽ കെ ആൻസലന് 9314 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ആൻസലൻ 62828 വോട്ടു നേടിയപ്പോൾ നിലവിലെ എംഎൽഎ ആർ സെൽവരാജ് 53514 വോട്ടു നേടി. തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിന്റെ വി എസ് ശിവകുമാർ ജയിച്ചു. 11259 വോട്ടിനാണു ജയിച്ചത്. എൽഡിഎഫിന്റെ ആന്റണി രാജുവാണ് രണ്ടാമത്. ആറ്റിങ്ങലിൽ എൽഡിഎഫിന്റെ ബി സത്യൻ വൻ ഭൂരിപക്ഷത്തിലാണു ജയിച്ചത്. 40383 വോട്ടാണു സത്യന്റെ ഭൂരിപക്ഷം. ചിറയിൻകീഴ് എൽഡിഎഫിന്റെ വി ശശി 14322 വോട്ടിനു ജയിച്ചു. കോട്ടയം കാഞ്ഞിരപ്പള്
തിരുവനന്തപുരം: അട്ടിമറി വിജയവുമായി അഡ്വ. വി ജോയ് വർക്കലയിൽ ചെങ്കൊടി പാറിച്ചപ്പോൾ കഴക്കൂട്ടവും നെയ്യാറ്റിൻകരയും എൽഡിഎഫ് തിരിച്ചുപിടിച്ചു.
2386 വോട്ടിനാണ് വി ജോയ് നിലവിലെ എംഎൽഎ വർക്കല കഹാറിനെ തോൽപ്പിച്ചത്. 53102 വോട്ടാണ് വി ജോയ് നേടിയത്. കഹാർ 50716 വോട്ടിൽ ഒതുങ്ങി.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ 7347 വോട്ടിനാണ് ജയിച്ചത്. നിലവിലെ എംഎൽഎ എം എ വാഹിദ് മൂന്നാമതു പോയി. എൻഡിഎയുടെ വി മുരളീധരനാണ് രണ്ടാമത്. കടകംപള്ളി 50079 വോട്ടു നേടിയപ്പോൾ മുരളീധരൻ 43732 വോട്ടു നേടി.
നെയ്യാറ്റിൻകരയിൽ കെ ആൻസലന് 9314 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ആൻസലൻ 62828 വോട്ടു നേടിയപ്പോൾ നിലവിലെ എംഎൽഎ ആർ സെൽവരാജ് 53514 വോട്ടു നേടി.
തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിന്റെ വി എസ് ശിവകുമാർ ജയിച്ചു. 11259 വോട്ടിനാണു ജയിച്ചത്. എൽഡിഎഫിന്റെ ആന്റണി രാജുവാണ് രണ്ടാമത്.
ആറ്റിങ്ങലിൽ എൽഡിഎഫിന്റെ ബി സത്യൻ വൻ ഭൂരിപക്ഷത്തിലാണു ജയിച്ചത്. 40383 വോട്ടാണു സത്യന്റെ ഭൂരിപക്ഷം.
ചിറയിൻകീഴ് എൽഡിഎഫിന്റെ വി ശശി 14322 വോട്ടിനു ജയിച്ചു.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിന്റെ എൻ ജയരാജ് 3890 വോട്ടിനു ജയിച്ചു. എൽഡിഎഫിന്റെ വി ബി ബിനുവാണ് രണ്ടാമത്.
കണ്ണൂരിൽ ടി വി രാജേഷും ഇ പി ജയരാജനും ജയിച്ചു. വമ്പൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ഈ രണ്ടു സ്ഥാനാർത്ഥികളും ജയിച്ചത്. ടി വി രാജേഷനിന് 42,891 വോട്ടാണു ഭൂരിപക്ഷം. മട്ടന്നൂരിൽ ഇ പിക്ക് 43,381 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
പയ്യന്നൂരിൽ എൽഡിഎഫിന്റെ സി കൃഷ്ണൻ 40,263 വോട്ടിനു ജയിച്ചു. തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയിംസ് മാത്യൂ 40,617 വോട്ടിനു ജയിച്ചു.
ഇരിക്കൂറിൽ മന്ത്രി കെ സി ജോസഫ് 9647 വോട്ടിനു ജയിച്ചു. അഴിക്കോട് യുഡിഎഫിന്റെ കെ എം ഷാജി 2287 വോട്ടിനു ജയിച്ചു.
തലശേരിയിൽ എൽഡിഎഫിന്റെ എ എൻ ഷംസീർ 34,117 വോട്ടിനു ജയിച്ചു. കൂത്തുപറമ്പിൽ എൽഡിഎഫിന്റെ കെ കെ ശൈലജ ടീച്ചർ 12291 വോട്ടിനു ജയിച്ചു.
കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്ന് ജയിച്ചു. 8607 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൻഡിഎ സ്ഥാനാർത്ഥി രവീശതന്ത്രിയെയാണ് നെല്ലിക്കുന്നു തോൽപ്പിച്ചത്.
ഉദുമയിൽ കെ സുധാകരൻ തോറ്റു. എൽഡിഎഫിന്റെ കെ കുഞ്ഞിരാമനാണ് ഇവിടെ ജയിച്ചത്. 3832 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞിരാമന്റെ ജയം. കാഞ്ഞങ്ങാട് എൽഡിഎഫിന്റെ ഇ ചന്ദ്രശേഖരൻ 26011 വോട്ടിന് ജയിച്ചു.
കോഴിക്കോട് തിരുവമ്പാടിയിൽ എൽഡിഎഫിന്റെ ജോർജ് എം തോമസ് 3008 വോട്ടിന് യുഡിഎഫിന്റെ വി എം ഉമ്മർ മാസ്റ്ററെ തോൽപ്പിച്ചു.
പാലക്കാട് കോങ്ങാട് എൽഡിഎഫിന്റെ കെ വി വിജയദാസ് 13271ന് യുഡിഎഫിന്റെ പന്തളം സുധാകരനെ തോൽപ്പിച്ചു.
കൊല്ലത്തു എൽഡിഎഫ് തരംഗം തന്നെയാണ്. കുന്നത്തൂരിൽ എൽഡിഎഫിന്റെ കോവൂർ കുഞ്ഞുമോൻ 20529 വോട്ടിന് ജയിച്ചു. പത്തനാപുരത്ത് ഗണേശ് കുമാർ ജയിച്ചത് 24562 വോട്ടിനാണ്.
ഇരവിപുരത്ത് എം നൗഷാദ് യുഡിഎഫിന്റെ എ എ അസീസിനെ തോൽപ്പിച്ചത് 28803 വോട്ടിനാണ്. ചാത്തന്നൂരിൽ എൽഡിഎഫിന്റെ ജി എസ് ജയലാൽ 34407 വോട്ടിനു ജയിച്ചു. എൻഡിഎയുടെ ബി ബി ഗോപകുമാറാണ് ഇവിടെ രണ്ടാമതെത്തിയത്.
ചവറയിൽ ഷിബു ബേബി ജോൺ തോറ്റു. എൽഡിഎഫിന്റെ എൻ വിജയൻ പിള്ള 6189 വോട്ടിനാണു ജയിച്ചത്.