- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയില്‍ നിന്നും തലസ്ഥാനത്തെ താക്കോല്‍ സ്ഥാനത്ത് എത്തിയ ഐപിഎസുകാരന്‍; രാത്രി കാലങ്ങളില്‍ ഈ പോലീസ് ഏമാന്റെ മെസേജ് അസഹനീയമെന്ന് രണ്ട് വനിതാ എസ് ഐമാരുടെ പരാതി; മൊഴിയെടുത്ത് ഡിഐജി; മെറിന്‍ ജോസഫ് അന്വേഷിക്കും; വിശ്വസ്തനെ രക്ഷിച്ചെടുക്കാന്‍ അണിയറനീക്കവുമായി മന്ത്രിയും; കേരളാ പോലീസിലും 'ചാറ്റര്‍ജി'!
തിരുവനന്തപുരം: ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെ രണ്ട് വനിതാ എസ് ഐമാരുടെ പരാതി. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എസ് പിയ്‌ക്കെതിരെയാണ് പരാതി. നിലവില്‍ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ എസ് ഐ മാര്‍ പരാതി നല്‍കിയത്. നേരിട്ട് എസ് ഐമാരായി പ്രവേശനം നേടിയവര്‍ക്കെതിരെയാണ് നടപടി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സന്ദേശം അയയ്ക്കല്‍ പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. ഔദ്യോഗിക പരാതിയില്ലാത്തതു കൊണ്ട് നടപടി എടുക്കാന്‍ കഴിയുമോ എന്ന ചര്‍ച്ച സജീവമാണ്. കോണ്‍ഗ്രസിനുള്ളില്‍ 'ചാറ്റര്‍ജി' എന്നാണ് രാഹുലിനെ ചിലര്‍ വിളിക്കുന്നത്. മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് വാദിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ് പുതിയ പരാതി. ഇത് കേരളാ പേലീസിലെ 'ചാറ്റര്‍ജി'യേയും പുറത്തു കൊണ്ടു വരുന്നത്. ഈ പരാതിയുടെ അന്വേഷണം എസ് പി മെറിന്‍ ജോസഫ് ഏറ്റെടുത്തിട്ടുണ്ട്.
അടുത്ത കാലത്ത് അച്ചടക്ക നടപടിയെന്ന പോലെ സ്ഥലം മാറ്റപ്പെട്ട ജില്ലാ എസ് പിക്കെതിരെയാണ് പരാതിയെന്നാണ് സൂചന. ഈ ഐപിഎസുകാരന്റെ പല മുന്‍ നടപടികളും വിവാദത്തിലായിരുന്നു. ഇതെല്ലാം മറുനാടന്‍ പുറത്തു കൊണ്ടു വരികയും ചെയ്തിരുന്നു. സര്‍ക്കാരില്‍ അടക്കം വലിയ സ്വാധീനമുള്ള ഐപിഎസുകാരനാണ് പ്രതിക്കൂട്ടില്‍. പോലീസ് ആസ്ഥാനത്തെ പദവിയിലുള്ള ആളാണ് പ്രതിക്കൂട്ടില്‍. പത്തനംതിട്ടയില്‍ നിന്നും ആണ് ഈ ഐപിഎസുകാരന്‍ തലസ്ഥാനത്തെ താക്കോല്‍ സ്ഥാനത്ത് എത്തിയത്. ഇതിന് പിന്നില്‍ രാഷ്ട്രീയ സൗഹൃദവും തുണയായിരുന്നു. എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തേണ്ട കുറ്റമാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ എഫ് ഐ ആര്‍ ഇട്ടിട്ടില്ല. ഇതു കൊണ്ടാണ് ഐപിഎസുകാരന്റെ പേര് നല്‍കാത്തത്.
എസ് ഐമാര്‍ക്ക് ഫോണിലും മറ്റും മെസേജ് അയയ്ക്കുകയായിരുന്നു ഇയാള്‍. ക്രമസമാധാന ചുമതലയില്‍ നിന്നും മാറിയിട്ടും മെസേജ് അയപ്പ് തുടര്‍ന്നു. ശല്യം സഹിക്കവയ്യാതെയാണ് പരാതി എസ് ഐമാര്‍ കൊടുത്തത്. അജിതാ ബീഗം ഇവരുടെ മൊഴിയും രേഖപ്പെടുത്തി. രാത്രിയാകുമ്പോള്‍ ഐപിഎസുകാരന്‍ സ്ഥിരമായി മെസേജ് അയയ്ക്കുമെന്നാണ് പരാതി. ഇതുമായി സഹകരിച്ചില്ലെങ്കില്‍ പ്രതികാരവും എടുക്കും. അസഹനീയമായപ്പോള്‍ രണ്ടു വനിതാ എസ് ഐമാര്‍ പരാതി നല്‍കുകയായിരുന്നു.
ഒരു മന്ത്രിയുടെ പിന്തുണയിലാണ് പ്രവര്‍ത്തനം. ഇത് പലവട്ടം മറുനാടന്‍ വാര്‍ത്തയായി നല്‍കി. പലവിധ അട്ടിമറികള്‍ ഈ ഐപിഎസുകാരന്‍ ക്രമസമാധാന ചുമതലയുമായി പത്തനംതിട്ടയിലുള്ളപ്പോള്‍ ചെയ്തിരുന്നു. വനിതാ പോലീസുകാരില്‍ പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ട്. എസ് പിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥയേയും സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെന്നാണ് സൂചന.