ഡാളസ്സ്: നോർത്ത് അമേരിക്കയിൽ ഐ.പി.സി സഭകളിൽ നിന്നുള്ള സഭാ ശുശ്രൂഷകരുടെയും ലീഡേഴ്‌സിന്റെയും സംയുക്ത സേമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഐ.പി.സി ഹെബ്രോൻ (ഗാർലന്റ്) സഭാമന്ദിരത്തിൽ ഏപ്രിൽ 20 ന് കോൺഫറൻസ് ആരംഭിക്കുന്നു. അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈസ്റ്റേൺ റീജിയൻ, വെസ്റ്റേൺ റീജിയൻ, സെന്റർ റീജിയൻ സൗത്ത് ഈസ്റ്റേൺ റീജിയൻ, മിഡ് വെസ്റ്റ് റീജിയൻ എന്നിവിടങ്ങളിൽ നിന്നുള്ള സഭാ ശുശ്രൂഷകരും സഭാലീഡേഴ്‌സുമാണ് ഈ കോൺഫറൻസിന്റെ മുഖ്യ അതിഥികൾ.

ഡോ.രമേഷ് റിച്ചാർഡ്, ഡോ.ഡേവിഡ് ഗിബ്‌സ്, ഡോ.വത്സൻ ഏബ്രഹാം തുടങ്ങിയവരാണ് പ്രധാന പ്രസംഗകർ. ഡാളസ് തിയോളജിക്കൽ സെമിനാരിയിലെ ഗ്ലോബൽ തിയോളജിക്കൽ എൻകേജ്‌മെന്റ് ആൻഡ് പാസ്റ്ററൽ മിനിസ്ട്രിസ് വിഭാഗം പ്രഫസറായ ഡോ.രമേഷ് റിച്ചാർഡ് അറിയപ്പെടുന്ന പ്രഭാഷകനാണ്. ആഫ്രിക്ക ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സഭാശുശ്രൂഷകർക്ക് നേതൃത്വംകൊടുക്കുന്ന രമേഷ് ട്രെയിനേഴ്‌സ് ഓഫ് പാസ്റ്റേഴ്‌സ് ഇന്റർനാഷണൽ കൊയലീഷൻ സ്ഥാപകനാണ്.

ക്രിസ്ത്യൻ ലോ അസോസിയേഷൻ പ്രസിഡന്റായ ഡോ.ഡേവിഡ് ഗിബ്‌സ് പീഡനങ്ങൾക്കിരയാകുന്ന സഭാവിശ്വാസികൾക്കും ശുശ്രൂഷകർക്കും നിയമപരിരക്ഷ നൽകുന്ന പ്രവർത്തനങ്ങളിൽ നാല് പതിറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്നു. ഐ.പി.സി മുൻ സെക്രട്ടറിയായിരുന്ന ഡോ.വത്സൺ ഏബ്രഹാം ഗോസ്പൽ ഔട്ട് റീച്ച് പ്രസിഡന്റും വേദ പണ്ഡിതനും അറിയപ്പെടുന്ന കൺവൻഷൻ പ്രസംഗകനുമാണ്. കോൺഫറൻസ് ഹാളിനു സമീപമുള്ള ഡയ്‌സ് ഇൻ ഹോട്ടൽ സമുച്ചയത്തിൽ അതിഥികൾക്ക് താമസസൗകര്യം ലഭ്യമാണ്. ഇതരവിഭാഗത്തിൽ നിന്നുള്ള സഭാശുശ്രൂഷകർക്കും നേതൃരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ കോൺഫറൻസിൽ പങ്കെടുക്കാവുന്നതാണെന്ന് കോൺഫറൻസ് കോ. ഓർഡിനേറ്റർ പാസ്റ്റർ ഷാജി ഡാനിയേൽ അറിയിച്ചിരിക്കുന്നു.

കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ 15 മുപൻപ് രജിസ്‌ട്രേഷൻ ചെയ്യുക. വ്യക്തികൾക്ക് 50 ഡോളറാണ് രജിസ്‌ട്രേഷൻ ഫീസ്. ഏപ്രിൽ 23ന് പൊതുസമ്മേനത്തോടുകൂടി കോൺഫറൻസ് സമാപിക്കും. വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കുന്ന അസുലഭ ദിനങ്ങൾ ഒരുക്കിയിരിക്കുന്നത് മിഡ് വെസ്റ്റ് റീജിയൻ ഭാരവാഹികളാകുന്നു.
വിശദവിവരങ്ങൾക്ക് : പാസ്റ്റർ ഷാജി ഡാനിയേൽ 713586958, പാസ്റ്റർ പി.സി.ജേക്കബ് 40592138
Email: pastorpcjacob@gmail.com
Conference Center : IPC Hebron, 1751 wall strect, Garland, Texas 75041