കൊച്ചി: ഏഴ് വർഷം പൂർത്തിയായപ്പോൾ 34 പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുക. അതും ഒരു പരാതിക്കുപോലും ഇടനൽകാതെ. എന്നു മാത്രമല്ല കേരളം എമ്പാടുമായി 16 പ്രോജക്ടുകൾ ഷെഡ്യൂളുകളിൽ നിന്നും പ്രവർത്തിക്കുന്നത്. ദേ വന്നു ദാ പോയി എന്നു പറയുമ്പോലെ വരികയും പോകുകയും ചെയ്യുന്ന റിയൽ എസ്‌റ്റേറ്റ് കാമ്പയിനുകൾക്കിടയിൽ അസെറ്റ് ഹോംസിന് വ്യക്തമാകുന്നത് ഇതൊക്കെയാണ്. ഏഴ് വർഷം പൂർത്തിയാക്കുമ്പോൾ ഏഴ് പുതിയ പദ്ധതികൾ കേരളത്തിലെ പ്രധാന ഏഴ് നഗരങ്ങളിൽ ഒരുക്കിയും അസെറ്റ് ഹോംസ് ആവേശം ആഘോഷമാക്കുന്നു, ഏഴാം വാർഷികം ഉപഭോക്താക്കളുടെ സ്വന്തമാക്കാൻ ഉറച്ച് ദുബായിൽ നടത്തുന്ന ആഘോഷത്തിൽ ഗസൽ മൂളാൻ എത്തുന്നത് ഉസ്താദ് പങ്കജ് ഉദാസ് തന്നെ.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായാണ് അസറ്റ് ഹോംസ് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. അസ്റ്റ് ഹോംസ് മാനേജിങ് ഡയറക്ടർ സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 31ന് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയിലാണ് പങ്കജ് ഉസ്താദ് എത്തുക. ഏഴ് വർഷം എന്ന ചുരുങ്ങിയ കാലത്തിനിടെ 34 പദ്ധതികൾ പൂർത്തീകരിച്ച് ഉടമകൾക്ക് കൈമാറിയ അസറ്റ് ഹോംസിന്റെ 16 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

അസറ്റ് ഹോംസിന്റെ കളമശ്ശേരിയിൽ നിർമ്മാണം പുരോഗമിക്കുന്ന അത്യാംഡബര വില്ലാ പദ്ധതിയായ അസറ്റ് കസവിന് രാജ്യത്തെ ഏറ്റവും ഉയർന്ന റിയൽ എസ്‌റ്റേറ്റ് റേറ്റിംഗായ ക്രിസിൽ സെവൻ സ്റ്റാർ റേറ്റിങ് ലഭിച്ചു. ഇതോടെ ക്രിസിലിന്റെ ഈ ഏറ്റവും ഉയർന്ന റേറ്റിങ് ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ വില്ലാ പദ്ധതിയായി അസറ്റ് കസവ്. ക്രിസിലിന്റെ സെവൻ സ്റ്റാർ റേറ്റിങ് ലഭിക്കുന്ന അസറ്റ് ഹോംസിന്റെ മൂന്നാമത് പദ്ധതിയാണ് കസവ്.

അസെറ്റ് ഹോംസിന്റെ വിവിധ പ്രോജക്ടുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2010ൽ തിരുവനന്തപുരത്തെ ഡിജിറ്റൽ അപ്പാർട്ട്‌മെന്റ് പദ്ധതിയായ അസറ്റ് സിഗ്‌നേചറിനും 2013ൽ കൊച്ചി തേവരയിലെ അപ്പാർട്‌മെന്റ് പദ്ധതിയായ അസറ്റ് കാസാഗ്രാൻഡെയ്ക്കുമാണ് ഇതിനു മുമ്പ് ക്രിസിൽ സെവൻ സ്റ്റാർ റേറ്റിങ് ലഭിച്ചിട്ടുള്ളത്. ഇതോടെ മൂന്ന് പാർപ്പിട പദ്ധതികൾക്ക് ക്രിസിൽ സെവൻ സ്റ്റാർ റേറ്റിങ് ലഭിച്ച ഇ്ന്ത്യയിലെ ഏകബിൽഡർ എന്ന ബഹുമതിയും അസറ്റ് ഹോംസിന് സ്വന്തമായി.

അസറ്റ് ഹോംസിന്റെ മൂന്ന് പദ്ധതികൾക്ക് ക്രിസിൽ സെവൻ സ്റ്റാർ റേറ്റിങ് ലഭിച്ചത് തന്നെയാണ് അസറ്റ് ഹോംസിന്റെ നേട്ടങ്ങളിൽപ്പെടുന്ന കാര്യവും. കമ്പനിയുടെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് സുനിൽ കുമാർ പറഞ്ഞു. 'ഉത്തരവാദിത്തമുള്ള ഒരു ബിൽഡർ എന്ന നിലയിൽ ഇത് ഞങ്ങളുടെ അടിസ്ഥാന ആദർശങ്ങളുടെ പ്രതിഫലനമാണ്. ക്രിസിൽ പോലൊരു സ്ഥാപനത്തിന്റെ ഓഡിറ്റിങ് ഞങ്ങൾ എവിടെ നിൽക്കുന്നു എന്ന് കാണിച്ചു തരുന്നു,' സുനിൽ കുമാർ പറഞ്ഞു.

അസറ്റ് കസവ്

കളമശ്ശേരിയിൽ 4.1 ഏക്കറിൽ നിർമ്മിക്കപ്പെടുന്ന 50 വില്ലകളുൾപ്പെട്ട അസറ്റ് കസവ്. പ്രകൃതിക്ക് ഇണങ്ങുന്ന വാസ്തുശിൽപ്പകലയിൽ സൗകര്യങ്ങളോടു കൂടിയാണ് കസവ് ഒരുക്കിയിരിക്കുന്നത്. 1.5 കോടി രൂപ വിലയുള്ള കസവിലെ ഓരോ വില്ലയിലും ആഡംബര ജീവിതമാണ് വാഗ്ദാനം ചെയ്യുന്നത്.

10,000 ചതുരശ്ര അടിയുള്ള ക്ലബ് ഹൗസ്, ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങൾ, സ്വിമ്മിങ് പൂൾ, ഹോം തീയറ്റർ, ലാൻഡ്‌സ്‌കേപ്ഡ് ഉദ്യാനങ്ങൾ, ആംഫിതീയറ്റർ, ജലധാര, എയർ കീഷൻ ചെയ്ത ഹെൽത്ത് ക്ലബ്, വിവിധോദ്ദേശ ബാങ്ക്വെറ്റ് ഹാൾ,സോന, ജാകുസി, ലൈബ്രറി, ഫർണിഷ് ചെയ്ത അതിഥി മുറികൾ തുടങ്ങിയ സംവിധാനങ്ങളും കസവിനെ ശ്രദ്ധേയമാക്കുന്നു.

അസറ്റ് ദർശൻ, ഗുരുവായൂർ

സഞ്ചാരികളെയും തീർത്ഥാടകരെയും ലക്ഷ്യമിട്ടുകൊണ്ടു ഗുരുവായൂരിലുള്ള പ്രൊജക്ടാണ് അസറ്റ് ദർശൻ. ഗുരുവായൂർ ക്ഷേത്രദർശനവും താമസവും സുഖകരമായ അനുഭൂതിയായി മാറുകയാണിവിടെ.

അസറ്റ് ലീനിയേജ്, തിരുവനന്തപുരം

തിരുവനന്തപുരം ശാസ്തമംഗലത്തുള്ള അസറ്റ് ലീനിയേജ് 34 ബെഡ് റൂം ്അപ്പാർട്ട്‌മെന്റുകളാണ്. ചരിത്രവും പാരമ്പര്യവും ഇഴചേർന്നു നിൽക്കുന്ന ശാസ്തമംഗലത്ത് വേറിട്ട അനുഭവമായി മാറുന്നു അസറ്റ് ലീനിയേജ്.

അസറ്റ് കാസിൽ, തൃപ്പൂണിത്തുറ

ചോറ്റാനിക്കരയ്ക്കു സമീപത്താണ് അസറ്റ് ഹോംസിന്റെ ഈ ലക്ഷറി വില്ലകൾ ഒരുക്കിയിരിക്കുന്നത്.

മികച്ച നിർമ്മിതിക്കുള്ള കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഡെവലപ്‌മെന്റ് കൗൺസിലിന്റെ (സിഐഡിസി) സിഐഡിസി വിശ്വകർമ അവാർഡ് 2014, അസോസിയേഷൻ ഓഫ് എൻജിനിയേഴ്‌സ് കേരളയുടെ 2014ലെ മികച്ച ബിൽഡർക്കുള്ള അവാർഡ്, റിയൽ എസ്‌റ്റേറ്റിലെ മികവിന് ബ്രിട്ടീഷ് സൗത്ത് ഇന്ത്യാ ചേംബർ ഓഫ് കോമേഴ്‌സ്അവാർഡ് 2013, ബ്ലൂംബർഗ് ടെലിവിഷന്റെ ഇന്റർനാഷനൽ പ്രോപ്പർട്ടി അവാർഡ് 2011, ഇന്ത്യയിലെഏറ്റവും നൂതനമായ പദ്ധതിക്കുള്ള സിഎൻബിസി ആവാസ് ക്രിസിൽ ക്രെഡായ് റിയൽ എസ്‌റ്റേറ്റ് അവാർഡ് 2010, യംഗ് അച്ചീവറിനുള്ള റിയാൽറ്റി എക്‌സലൻസ് അവാർഡ്, വൊക്കേഷനൽ മികവിനുള്ള 2009, 2010 വർഷത്തെ അവാർഡുകൾ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും അസറ്റ് ഹോംസ് കരസ്ഥമാക്കിയിട്ടുണ്ട്.

പതിനാലുവർഷത്തെ റിയൽ എസ്‌റ്റേറ്റ് പരിചയത്തിനുശേഷമാണ് സുനിൽ കുമാർ അസറ്റ് ഹോംസിനു തുടക്കമിട്ടത്. എൻജിനിയറിങ് പഠനത്തിനുശേഷം ജോലി. തുടർന്ന് എൻജിനീയറിങ് കോളജിലെ സഹപ്രവർത്തകകനുമായി ചേർന്ന് കെട്ടിടനിർമ്മാണ ജോലികൾ കരാറെടുത്തു ചെയ്തു തുടങ്ങി. തുടർന്ന് അപ്പാർട്ട്‌മെന്റുകളുടെ സാധ്യത തിരിച്ചറിഞ്ഞ് അതിലേക്ക് തിരിഞ്ഞു. അപ്പോഴും അസറ്റ് ഹോംസ് എന്ന പേര് കമ്പനിക്കു പേരിട്ടില്ലായിരുന്നു. പിന്നീട് ബ്രാൻഡ് ചെയ്യണമെന്ന് തിരിച്ചറിഞ്ഞ് അസറ്റ് ഹോംസ് എന്ന പേരു സ്വീകരിക്കുകയായിരുന്നു. അസറ്റ് ഹോംസ് എന്ന പേരിൽത്തന്നെ ഞങ്ങൾ ഉപഭോക്താക്കൾക്ക് എന്താണ് നൽകുന്നതെന്ന് വ്യക്തമാകുന്നുവെന്ന് സുനിൽ കുമാർ പറഞ്ഞു.

അസെറ്റ് ഹോംസിന്റെ വിവിധ പ്രോജക്ടുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക