- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ പേസ് - മാർട്ടീന ഹിംഗിൻസ് സഖ്യത്തിന് കിരീടം; മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ മിക്‌സഡ് സഖ്യമെന്ന ബഹുമതിയും സ്വന്തം
ന്യൂയോർക്ക്: യു.എസ് ഓപൺ മിക്‌സഡ് ഡബ്ൾസ് കിരീടം ലിയാൻഡർ പേസ് - മാർട്ടിന് ഹിംഗിസ് സഖ്യത്തിന്. യു എസിന്റെ സാം ക്വറേബഥാനി മാറ്റെക് സാൻഡ്‌സ് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്‌കോർ 6-4, 3-6, 10-7. 1969ന് ശേഷം ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ മിക്‌സഡ് സഖ്യമാണ് ഇവരുടേത്. യു എസ് ഓപ്പണിന് പുറമേ ഈ സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ കിരീട
ന്യൂയോർക്ക്: യു.എസ് ഓപൺ മിക്‌സഡ് ഡബ്ൾസ് കിരീടം ലിയാൻഡർ പേസ് - മാർട്ടിന് ഹിംഗിസ് സഖ്യത്തിന്. യു എസിന്റെ സാം ക്വറേബഥാനി മാറ്റെക് സാൻഡ്‌സ് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്‌കോർ 6-4, 3-6, 10-7. 1969ന് ശേഷം ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ മിക്‌സഡ് സഖ്യമാണ് ഇവരുടേത്. യു എസ് ഓപ്പണിന് പുറമേ ഈ സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ കിരീടങ്ങളും സഖ്യം സ്വന്തമാക്കിയത്.
42കാരനായ ലിയാൻഡർ പേസ് തന്റെ ഒമ്പതാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണ് ശനിയാഴ്ച നേടിയത്. കിരീട നേട്ടത്തോടെ ടെന്നിസിന്റെ ഓപൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ തവണ മിക്‌സഡ് ഡബ്ൾസ് വിജയത്തിൽ പങ്കാളിയായ പുരുഷ ടെന്നിസ് താരമായി മാറി ലിയാൻഡർ പേസ്. എട്ട് പുരുഷ ഡബിൾസ് കിരീടങ്ങളും നാൽപത്തിരണ്ടുകാരനായ പേസിന്റെ പേരിലുണ്ട്.
34കാരിയായ മാർട്ടിന് ഹിംഗിസിന്റെ 19ാം ഗ്രാൻഡ് സഌം കിരീടമാണിത്. അഞ്ച് വനിതാ സിങ്ൾസ് കിരീടം, പത്ത് വനിതാ ഡബ്ൾസ് കിരീടം, നാല് മിക്‌സഡ് ഡബ്ൾസ് കിരീടം എന്നിവയാണ് ഹിംഗിസിന്റെ ഷോകേസിലുള്ളത്. യു.എസ് ഓപണിൽ തന്നെ വനിതാ ഡബ്ൾസ് ഫൈനലിൽ ഹിംഗിസ് ഞായറാഴ്ച സാനിയ മിർസയുമൊത്ത് കളത്തിലിറങ്ങും. ഇതുകൂടി ജയിച്ചാൽ തന്റെ ഗ്രാൻഡ് സ്ലാം കിരീട നേട്ടം 20ൽ എത്തിക്കാൻ ഹിംഗിസിനാകും.